Wednesday, March 18, 2026 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 04 Sep 2025 02.24 PM

ഓണാഘോഷത്തിന്റെ ചിത്രങ്ങളുമായി നടി സുചിത്ര

suchitra-murali-
photo-www.facebook.com/Suchitra2020

സിനിമയിൽനിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും സുചിത്ര എന്ന നടിയെ മലയാളികൾ മറന്നിട്ടില്ല. ബാലതാരമായെത്തി, പിന്നീട് 'നമ്പർ 20 മദ്രാസ് മെയിൽ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നടിയാണ് സുചിത്ര. 80-90 കാലഘട്ടത്തിൽ വിജയചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്ന ഈ താരം.

വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ സുചിത്ര ഇപ്പോൾ അമേരിക്കയിലാണ് താമസം. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സുചിത്ര. കുടുംബത്തോടൊപ്പമുള്ള ഓണാഘോഷ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് സുചിത്ര.

1978ൽ ആരവം എന്ന സിനിമയിലൂടെ ബാലതാരമായാണ് സുചിത്ര വെളളിത്തിരയിലെത്തിയത്. മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ ആണ് ഭർത്താവും പൈലറ്റുമായ മുരളിക്കും മകൾ നേഹയ്ക്കുമൊപ്പം 19 വർഷമായി സുചിത്രയുടെ താമസം. സോഫ്റ്റ്‌വെയര്‍ എൻജിനിയറായി ജോലി ചെയ്യുന്നുമുണ്ട് താരം.

Ads by Google
Thursday 04 Sep 2025 02.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW