Thursday, March 12, 2026 Last Updated 37 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 04 Sep 2025 12.17 PM

കയാദുവിനൊപ്പം വേദിയില്‍ ചുവടുവെച്ച് മഞ്ജു വാര്യര്‍; വീഡിയോ

manju-warrier

മലയാളത്തിന്റെ പ്രിയതാരമാണ് മഞ്ജു വാര്യർ. ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തിനും മഞ്ജു ഏറെ സുപരിചിതയാണ്. അടുത്തിടെ ഗലാട്ട ഗോൾഡൻ സ്റ്റാർസ് 2025 വേദിയിലും മഞ്ജു അതിഥിയായി എത്തിയിരുന്നു.

ഗലാട്ട അവാർഡിനിടെ തെന്നിന്ത്യൻ താരസുന്ദരി കയാദു ലോഹറിനൊപ്പം ചുവടുവയ്ക്കുന്ന മഞ്ജുവിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഗലാട്ട ഗോൾഡൻ സ്റ്റാർസ് 2025 വേദിയിൽ കയാദുവിന് അവാർഡ് നൽകാൻ വേദിയിൽ എത്തിയതായിരുന്നു മഞ്ജുവാര്യർ. "കയാദുവിന്റെ ഡ്രാഗണിലെ പെർഫോമൻസ് എനിക്ക് ഏറെയിഷ്ടമായി. ആ ചിത്രവും എനിക്കേറെയിഷ്ടമാണ്. നല്ല സുന്ദരിയാണ് കയാദു," എന്നു മഞ്ജു പറഞ്ഞു. പിന്നാലെയാണ് ഹിറ്റ് നമ്പറായ 'മനസ്സിലായോ' പാട്ടിനു അനുസരിച്ച് മഞ്ജുവും കയാദുവും വേദിയിൽ ചുവടുവച്ചത്.

നാഷണൽ ക്രഷ് എന്നാണ് കയാദു ലോഹർ ഇപ്പോൾ അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ട്, ഒരു ജാതി ജാതകം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് കയാദു. പ്രദീപ് രംഗനാഥനൊപ്പം കയാദു അഭിനയിച്ച ഡ്രാഗൺ സൂപ്പർ ഹിറ്റായിരുന്നു. 2021ൽ മുഗിൽപേട്ടെ എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു കയാദുവിന്റെ തുടക്കം. അല്ലൂരി എന്ന തെലുങ്കു ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പളളിച്ചട്ടമ്പി’യിലെ നായികയും കയാദുവാണ്. വിജയരാഘവൻ, തെലുങ്ക് നടൻ ശിവകുമാർ, സുധീർ കരമന, ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സുരേഷ് ബാബുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Ads by Google
Thursday 04 Sep 2025 12.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW