-->
തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിന്റെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. നിരവധി നിസിമാതാരങ്ങളാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ നടന്‍ നിവിന്‍ പോളിയുടെ പിറന്നാള്‍ ആശംസകള്‍ക്ക് പവന്‍ കല്യാണ്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
'താങ്കളുടെ ഊഷ്മളമായ ആശംസകള്‍ക്ക് നന്ദി. നിങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് നിങ്ങള്‍ നല്‍കുന്ന ഊഷ്മളതയെ ഞാന്‍ എപ്പോഴും ആരാധിച്ചിട്ടുണ്ട് പ്രത്യേകിച്ചും ഓം ശാന്തി ഓശാനയിലെയും പ്രേമത്തിലെയും കഥാപാത്രങ്ങള്‍', എന്നാണ് പവന്‍ കല്യാണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'പിറന്നാള്‍ ആശംസകള്‍. താങ്കള്‍ക്ക് ആരോഗ്യവും സന്തോഷവും നേരുന്നു. നിങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തിലൂടെ നിങ്ങള്‍ക്ക് ഇനിയും മാറ്റമുണ്ടാക്കാന്‍ കഴിയട്ടെ', എന്നായിരുന്നു നിവിന്‍ പോളിയുടെ പോസ്റ്റ്.
Dear @NivinOfficial, thank you so much for your warm wishes. I’ve always admired the warmth you bring to your roles, especially your performances in Om Shanti Oshaana and Premam. https://t.co/nxXjXtX5Vj— Deputy CMO, Andhra Pradesh (@APDeputyCMO) September 2, 2025
അതേസമയം, ' ഒജി' ആണ് പവന്‍ കല്യാണിന്റേതായി ഇനി പുറത്തിറങ്ങാനുളള ചിത്രം. സെപ്റ്റംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രിയങ്ക മോഹന്‍ ആണ് സിനിമയിലെ നായിക.