Wednesday, March 18, 2026 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Sep 2025 01.01 PM

എന്റെ രാജ്ഞി..; പരം സുന്ദരിയിലെ ജാന്‍വിയുടെ പ്രകടനത്തെ പ്രശംസിച്ച് കാമുകന്‍ ശിഖര്‍ പഹാരിയ

shikhar-pahariya

ജാന്‍വി കപൂറും സിദ്ധര്‍ഥ് മല്‍ഹോത്രയും പ്രധാനവേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം പരം സുന്ദരി കഴിഞ്ഞ ദിവസമായിരുന്നു റിലീസിനെത്തിയത്. മലയാളിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ജാന്‍വി എത്തുന്നത്. കേരളത്തെയും മലയാളികളെയും ചിത്രീകരിച്ചത് ശരിയായില്ല എന്ന വിമര്‍ശനം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതുമുതല്‍ വ്യാപകമായിരുന്നു. മലയാളിയായുളള ജാന്‍വിയുടെ പ്രകടനവും വിമര്‍ശനത്തിന് വിധേമായിരുന്നു.

എന്നാല്‍ പരം സുന്ദരിയിലെ ജാന്‍വിയുടെ പ്രകടനത്തെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് ജാന്‍വിയുടെ കാമുകനും നടനുമായ ശിഖര്‍ പഹാരിയ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു ശിഖറിന്റെ പ്രതികരണം.

പരംസുന്ദരിയിലെ ജാന്‍വിയുടെ ചിത്രത്തിനൊപ്പമാണ് ശിഖര്‍ പഹാരിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പങ്കുവെച്ചത്. എന്റെ സ്വപ്നം, എന്റെ രാജ്ഞി ... വൗ..വൗ..വൗ എന്നാണ് ശിഖാര്‍ കുറിച്ചത്. ജാന്‍വിയെ ശിഖര്‍ സ്‌റ്റോറിയില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

shikhar-pahariya

ജാന്‍വിയും ശിഖറും പ്രണയത്തിലാണെന്ന് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇക്കാര്യം പറയാതെ പറയുന്ന ഒട്ടേറെ സൂചനകള്‍ ഇരുവരും നല്‍കുന്നുണ്ട്. ഒരിക്കല്‍ ശിഖര്‍ പഹാരിയയുടെ പേര് എഴുതിയ നെക്ക്‌ലേസ് ധരിച്ച് ജാന്‍വി പ്രത്യക്ഷപ്പെട്ടത് വാര്‍ത്തായിരുന്നു. ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജാന്‍വിക്കൊപ്പം ശിഖര്‍ പങ്കെടുത്തിരുന്നു. കൂടാതെ ശിഖര്‍ ഇടയ്ക്കിടെ ജാന്‍വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.......

Ads by Google
Wednesday 03 Sep 2025 01.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW