Saturday, March 14, 2026 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Sep 2025 09.08 AM

അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി നടി സൊനാക്ഷി സിന്‍ഹ

sonakshi-sinha

അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ പരസ്യത്തിനായി വെബ്‌സൈറ്റുകളില്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. തന്റെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്ന കമ്പനികളെ വിമര്‍ശിച്ചുകൊണ്ട് സൊനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി താരം രംഗത്തെത്തിയത്.

ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നയാളാണ് സൊനാക്ഷി. ഒരിക്കല്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനിടെയാണ് വ്യത്യസ്ത ബ്രാന്‍ഡുകളുടെ വെബ്‌സൈറ്റുകളില്‍ തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതായി താരം കണ്ടത്. ഇതോടെയാണ് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ തുറന്ന നിലപാടുമായി സൊനാക്ഷി രംഗത്തെത്തുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യുന്നതിനിടെ പല ബ്രാന്‍ഡുകളുടെയും വെബ്‌സൈറ്റില്‍ എന്റെ ചിത്രം ഇപയോഗിച്ചതായി ഞാന്‍ ശ്രദ്ധിച്ചു. അവര്‍ക്ക് എന്റെ ചിത്രം ഉപയോഗിക്കാനുളള ഒരവകാശവും ഇല്ലായിരുന്നു. ചിത്രം ഉപയോഗിക്കാനുളള അനുമതി ചോദിക്കുക പോലും അവര്‍ ചെയ്തിട്ടില്ല. ഇതെങ്ങനെ അംഗീകരിക്കാന്‍ കഴിയും ? സൊനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

[IMG]

ഒരു ബ്രാന്‍ഡിന്റെ വസ്ത്രമോ​ ആഭരണമോ ധരിക്കുമ്പോള്‍ താന്‍ ഉള്‍പ്പെടെയുളള കലാകാരന്മാര്‍ ആ ബ്രാന്‍ഡിനെ ടാഗ് ചെയ്യുകയും ക്രെഡിറ്റ് നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ ആ മര്യാദ പലപ്പോഴും അവര്‍ തിരിച്ച് കാണിക്കാറില്ല. ഇനി കാര്യങ്ങള്‍ അല്‍പ്പം ധാര്‍മികമായി തന്നെ ചെയ്യാമെന്നും സൊനാക്ഷി പറഞ്ഞു.

തുടര്‍ന്നാണ് അനുവാദമില്ലാതെ ഉപയോഗിച്ച തന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് സൊനാക്ഷി ബ്രാന്‍ഡുകളോട് ആവശ്യപ്പെട്ടത്. അതിന് തയാറായില്ലെങ്കില്‍ നിങ്ങളെ പൊതു മാധ്യമത്തില്‍ തുറന്നുകാട്ടുമെന്നും അല്ലെങ്കില്‍ ചിത്രങ്ങള്‍ ഉപയോഗിച്ചതിനുളള ബില്ല് താന്‍ എങ്ങോട്ടാണ് അയക്കേണ്ടതെന്ന് പറയണമെന്നും താരം പറഞ്ഞു. ഏതുവേണമെന്നത് നിങ്ങളുടെ തീരുമാനമാണെന്നും സൊനാക്ഷി കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 03 Sep 2025 09.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW