Saturday, March 14, 2026 Last Updated 36 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 08.48 AM

‘മനുഷ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗർഭധാരണത്തിന്റെ ലോക റെക്കോർഡ്; മാധ്യമ കണക്കനുസരിച്ച് 16 ല്‍ കൂടുതല്‍ മാസം...’ നര്‍മ്മം പങ്കിട്ട് സൊനാക്ഷി സിന്‍ഹ

ബോളിവുഡിന്റെ മുതിര്‍ന്ന നടനായ ശത്രുഘ്നന്‍ സിന്‍ഹയുടെ മകള്‍ സൊനാക്ഷി അഭിനേത്രിയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. ഇപ്പോഴിതാ ​തന്റെ ഫേക്ക് പ്രെഗ്നന്‍സി വാര്‍ത്തകള്‍ക്ക് നര്‍മ്മരസം കലര്‍ത്തി മറുപടി നല്‍കുകയാണ് സൊനാക്ഷി.
Sonakshi Sinha, Zaheer Iqbal
Sonakshi Sinha and Zaheer Iqbal (Image Source: Instagram)

ബോളിവുഡിന്റെ ക്യൂട്ട് റൊമാന്റിക് കപ്പിള്‍സാണ് സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും. ദീര്‍ഘനാള്‍ പ്രണയിച്ച ശേഷമാണ് ബോളിവുഡിന്റെ പ്രിയ നടനായിരുന്ന ശത്രുഘ്നന്‍ സിന്‍ഹയുടെ മകളും അഭിനേത്രിയുമായ സൊനാക്ഷി സഹീര്‍ ഇക്ബാലിനെ വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദമ്പതിമാരുടെ ക്യൂട്ട് റീലുകളില്‍ പലപ്പോഴും സൊനാക്ഷിയെ ടീസ് ചെയ്യുകയും കുസൃതിത്തരങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ഇക്ബാലിനെ കാണാം. സൊനാക്ഷി സിൻഹയും ഭർത്താവ് സഹീർ ഇക്ബാലും തമ്മിലുള്ള മാന്ത്രിക രസതന്ത്രം ഇവരുടെ പ്രണയത്തിന്റെ മാറ്റ് കൂട്ടാറുണ്ട്.
സഹീർ ഇഖ്ബാലും സൊനാക്ഷിയും ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ കുറച്ചുനാളായി പ്രചരിക്കുന്നതാണ്. വിക്രം ഫഡ്‌നിസിന്റെ 35 വർഷത്തെ സിനിമാ ജീവിതത്തിലെ ആഘോഷത്തിൽ സൊനാക്ഷിയും സഹീറും പങ്കെടുത്തപ്പോഴാണ് ഏറ്റവും പുതിയ വാർത്ത വന്നത്. ​‍ക്രീം അനാർക്കലി സ്യൂട്ടിലെത്തിയ സൊനാക്ഷി, തന്റെ വയറു മൂടുന്ന വിധത്തിൽ ദുപ്പട്ട ധരിച്ചിരുന്നു, ഇത് അവർ ഗർഭിണിയായിരിക്കാമെന്ന അഭ്യൂഹങ്ങൾക്ക് കാരണമായി.
ഇപ്പോഴിതാ തന്റെ പ്രെഗ്നന്‍സി വാര്‍ത്തകളോട് വളരെ രസകരമായി പ്രതികരിക്കുകയാണ് സൊനാക്ഷി. ‘‘മനുഷ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗർഭധാരണത്തിനുള്ള ലോക റെക്കോർഡ് (നമ്മുടെ മനോഹരവും അതിബുദ്ധിമാനുമായ മാധ്യമങ്ങൾ അനുസരിച്ച് 16 മാസവും അതിൽ കൂടുതലും) കൈ മധ്യഭാഗത്ത് വെച്ച് പോസ് ചെയ്തതിന്. ഞങ്ങളുടെ പ്രതികരണത്തിനായി അവസാന സ്ലൈഡിലേക്ക് സ്ക്രോൾ ചെയ്യുക... തുടർന്ന് ഈ ദീപാവലിയിൽ മിഴിവുറ്റതാക്കുക...’’ എന്നാണ് സൊനാക്ഷി കുറിച്ചത്.
ദീപാവലി ആഘോഷത്തിൽ നിന്നുള്ള തന്റെ ലുക്കിന്റെ ചിത്രങ്ങൾ പങ്കിട്ടതിനൊപ്പമായിരുന്നു രസകരമായ ഇൻസ്റ്റാഗ്രാം കുറിപ്പ്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ അവരുടെ ഗർഭധാരണത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ കിംവദന്തികളും അവസാനിപ്പിച്ചിരിക്കുകയാണ്.

Sonakshi Sinha, Zaheer Iqbal
Sonakshi Sinha and Zaheer Iqbal cute moment (Image Source: Instagram)

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്തപ്പോള്‍ ഇക്ബാല്‍ സൊനാക്ഷിയുടെ വയറില്‍ സ്നേഹത്തോടെ പിടിച്ചതും ഈ അഭ്യൂഹം പരക്കാനുള്ള മറ്റൊരു കാരണമായി. ഫോട്ടോയ്ക്ക് പോസ് ചെയ്യാനെത്തിയ സൊനാക്ഷിയുടെ വയറില്‍ പിടിക്കുന്ന ഇക്ബാലിനെ വീഡിയോയില്‍ കാണാം. പെട്ടെന്ന് തന്നെ അതിലെ നര്‍മ്മം മനസ്സിലാക്കി പൊട്ടിച്ചിരിച്ചു കൊണ്ട് ഇക്ബാലിന്റെ കൈ മാറ്റുന്ന സൊനാക്ഷിയെയും കാണാം. ചിരിച്ച് വളരെ സന്തോഷത്തോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന താരദമ്പതിമാരുടെ ചിത്രങ്ങളും വീഡിയോയും ഏറ്റെടുക്കുകയാണ് ആരാധകര്‍.

Ads by Google
Friday 17 Oct 2025 08.48 AM
Ads by Google
LATEST NEWS
TRENDING NOW