Sunday, March 15, 2026 Last Updated 42 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Sep 2025 08.44 PM

‘ഹൃദയപൂർവം പറന്നു നടക്കുവാ അല്ലേ; സൂക്ഷിച്ചുകൊണ്ടുപോകണം ഞങ്ങടെ ലാലേട്ടനെ...’ പ്രൈവറ്റ് ജെറ്റിലെ ആകാശസഞ്ചാര വീഡിയോയുമായി മോഹന്‍ലാല്‍

താരരാജാവ് മോഹന്‍ലാല്‍ പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ തന്റെ സുഹൃത്തിനൊപ്പം പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും പങ്കിടുകയാണ് താരം.
Mohanlal, Mohanlal traveling in a private jet with his friend
Mohanlal shares private jet journey with pilot friend (Image Source: Instagram)

മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. വെള്ളിത്തിരയിലൂടെ താരം വിസ്മയിപ്പിച്ച പല കഥാപാത്രങ്ങളുമാണ് ആരാധകരുടെ മനസ്സിലെ താരരാജാവായി ലാലേട്ടനെ മാറ്റിയത്. താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. താരം പങ്കിടുന്ന ഏതൊരു പോസ്റ്റും വൈറലായി മാറാന്‍ സെക്കന്റുകള്‍ മാത്രം മതി.
ഇപ്പോഴിതാ സ്വകാര്യ ജെറ്റിലെ വിമാനയാത്രയുടെ ആകാശക്കാഴ്ചകൾ പങ്കുവെയ്ക്കുകയാണ് മോഹൻലാൽ. സമുദ്രത്തിന്റെ മുകളിലൂടെയുള്ള യാത്രയുടെ ആകാശകാഴ്ചകളാണ് മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പൈലറ്റായ സുഹൃത്തിനൊപ്പം എയർക്രാഫ്റ്റിലിരുന്ന് യാത്ര ചെയ്യുന്ന വിഡിയോയാണ് മോഹൻലാൽ പങ്കുവച്ചത്. ‘‘എന്റെ സുഹൃത്ത് ജെടി പൈലറ്റാകുമ്പോൾ സാഹിസകതയ്ക്ക് പുതിയ അർഥം കൈവരുന്നു...’’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.
താരരാജാവിന്റെ വീഡിയോ പതിവു പോലെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ അതിനു താഴെ കമന്റുകളും നിറഞ്ഞു. ആരാണ് ജെ.ടി. എന്ന ചോദ്യവുമാണ് ആദ്യമെത്തിയത്. ചോയ്സ് ഗ്രൂപ്പ് എംഡിയും ഷെഫുമായ ജോസ് തോമസാണ് മോഹന്‍ലാലിന്റെ സുഹൃത്ത് ജെ.ടി. എന്ന് ആരാധകരില്‍ നിന്നു തന്നെ ഉത്തരവും വന്നു.
രസകരമായ മറ്റ് കമന്റുകളും അക്കൂട്ടത്തിലുണ്ട്. ‘സൂക്ഷിച്ചുകൊണ്ടുപോകണം ഞങ്ങടെ ലാലേട്ടനെ, ‘ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥന് സമമാണ്, ഇതിലും ഉയരങ്ങളിൽ ആണ് ലാലേട്ടാ നിങ്ങൾക്കുള്ള സ്ഥാനം ജനങ്ങളുടെ മനസ്സിൽ...,ഹൃദയപൂർവം പറന്നു നടക്കുവാ അല്ലേ,3 പടം പറപ്പിച്ചിട്ടു പറന്നു നടക്കുവാ... എല്‍ തുടരും...’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
സുഹൃത്തും ബിസിനസുകാരനുമായ ജോസ് തോമസിനൊപ്പമാണ് മോഹൻലാൽ വിമാന യാത്ര നടത്തിയത്. സുഹൃത്തിനൊപ്പമുള്ള ചിത്രവും വിഡിയോയിലുണ്ട്. സുഹൃത്തിനൊപ്പമുള്ള ചിത്രവും പോസ്റ്റിലുണ്ട്. ചോയ്സ് ഗ്രൂപ്പ് എംഡിയാണ് ജോസ് തോമസ്.

ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കോമ്പോ വീണ്ടും തിയേറ്ററിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. സത്യൻ അന്തിക്കാട് സംവിധാനംചെയ്ത മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നുണ്ട്. ചിത്രം പ്രദർശനത്തെത്തിയപ്പോൾ മോഹൻലാൽ വിദേശത്തായിരുന്നു. കഴിഞ്ഞദിവസം യുഎസിൽനിന്ന്, ചിത്രം വിജയപ്പിച്ചതിൽ ആരാധകർക്ക് നന്ദി പറഞ്ഞുള്ള വീഡിയോ താരം പങ്കുവെച്ചിരുന്നു.
സോനു ടിപി തിരക്കഥയെഴുതിയ ചിത്രത്തിൽ മാളവിക മോഹനൻ ,സംഗീത മാധവൻ നായർ , സംഗീത് പ്രതാപ് എന്നിവരും സിദ്ദിഖ് , ലാലു അലക്സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Ads by Google
Tuesday 02 Sep 2025 08.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW