-->
മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വിജയത്തില്‍ നന്ദി പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ചിത്രം റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണം നേടിയതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചത്. 'പ്രിയപ്പെട്ട പ്രേക്ഷകര്‍, ഹൃദയം കൊണ്ട് 'ഹൃദയപൂര്‍വ്വ'ത്തെ സ്വീകരിച്ചു എന്നറിയുന്നതില്‍ ഒരുപാടു സന്തോഷം. ഞാനിപ്പോള്‍ യു.എസിലാണ്. ഇവിടെയും നല്ല റിപ്പോര്‍ട്ടുകളാണ് സിനിമയെക്കുറിച്ച് ലഭിക്കുന്നത്. ഒരുപാടു സന്തോഷം. ഇങ്ങനെ ഒരു സിനിമയെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. ഇതൊരു വിജയചിത്രമായി മാറ്റിയ എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ഞാന്‍ ആശംസിക്കുന്നു. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ 'ഹൃദയപൂര്‍വം' ഓണാശംസകള്‍' എന്നാണ് മോഹന്‍ലാല്‍ വിഡിയോയില്‍ പറയുന്നത്.
മാളവിക മോഹനന്‍, ലാലു അലക്‌സ്, ജനാര്‍ദനന്‍, സിദ്ദിഖ്, ബാബുരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മകനും സംവിധായകനുമായ അഖില്‍ സത്യന്റെ കഥയിലാണ് സത്യന്‍ അന്തിക്കാട് സിനിമ അണിയിച്ചൊരുക്കുന്നത്. ടി പി സോനു എന്ന സവാഗതന്‍ തിരക്കഥ എഴുതിയിരിക്കുന്നു.