-->
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില റെക്കോഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്നു ഗ്രാമിന് 20 രൂപ വർധിച്ച് 9,725 രൂപയും പവന് 160 രൂപ ഉയർന്ന് 77,800 രൂപയുമായി. തിങ്കളാഴ്ച പവന് 680 രൂപ വർധിച്ച് 77,640 രൂപയിലെത്തി. ഗ്രാമിന് 85 രൂപ കൂടി 9,705 രൂപയുമായിരുന്നു റെക്കോര്‍ഡ് പഴങ്കഥ ആയത് . കഴിഞ്ഞ 6 ദിവസത്തിനിടെ മാത്രം ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും കൂടി. 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ഫീസും 3 മുതൽ 35 ശതമാനം വരെയൊക്കെ നീളുന്ന പണിക്കൂലിയും ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലുമേറെ ഉണ്ടാകും.
18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 15 രൂപ വർധിച്ച് 8,045 രൂപയായി. ഇന്നലെയാണ് വില ചരിത്രത്തിൽ ആദ്യമായി 8,000 രൂപ കടന്നത്.നിലവിലെ കുതിപ്പിൽ ദീപാവലിയോടെ സ്വർണ വില ആ കടമ്പയും കടക്കുമെന്നാണ് വിപണിയിലെ വിലയിരുത്തൽ. 18 കാരറ്റ് സ്വർണത്തിന് പവന് 63,760 രൂപയാണ് വില. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് രണ്ടുരൂപ കൂടി 130 രൂപയായി.