Saturday, March 14, 2026 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Sep 2025 11.57 AM

രാഹുല്‍ മാങ്കൂട്ടത്തിനെതിരേ കുടുതല്‍ അന്വേഷണത്തിന് ; ഒരു ഗര്‍ഭഛിദ്രം ബംഗലുരുവിലെന്ന് സൂചന

uploads/news/2025/09/798899/rahul-mankoottathil12.jpg

തിരുവനന്തപരും: യൂത്ത്‌കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തിനെതിരേ ഉയര്‍ന്ന ലൈംഗികാപവാദത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചു എന്ന ആരോപണത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും വിവരം ശേഖരിക്കാനുമുള്ള നീക്കമാണ് നടത്തുന്നത്. ബംഗലുരുവിലെയും തിരുവനന്തപുരത്തെയും ആശുപത്രികളില്‍ അന്വേഷണം നടത്തും. കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്നും അന്വേഷണം നടത്തുന്നുണ്ട്.

രണ്ടു പെണ്‍കുട്ടികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയമായിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതില്‍ ഒരു ഗര്‍ഭഛിദ്രം നടന്നത് ബംഗലുരുവിലെ ഒരു ആശുപത്രിയിലാണെന്ന സൂചനകള്‍ അന്വേഷണസംഘത്തിന് കിട്ടിയിട്ടുണ്ട്. മറ്റൊരു ഗര്‍ഭഛിദ്രം തിരുവനന്തപുരത്തും നടന്നതായും സൂചനകളുണ്ട്. ഈ രണ്ട് ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. ആശുപത്രി രേഖകളടക്കം ശേഖരിക്കുകയും ഇരകളുടെ മൊഴിയെടുക്കാനുള്ള നീക്കവും നടത്തും. മൊഴിയെടുത്തു കഴിഞ്ഞാല്‍ ബാക്കി നടപടികള്‍ ഉണ്ടാകും.

രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബ്ബന്ധിക്കുകയും മാനസീകപീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതായി സൂചിപ്പിക്കുന്ന ഓഡിയോകള്‍ നേരത്തേ വാര്‍ത്താമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ പെണ്‍കുട്ടികളിലേക്ക് എത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. അവര്‍ മൊഴി നല്‍കിയില്ലെങ്കില്‍ ഏതു വിധേനെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവരുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരെ ഉപയോഗിക്കാനും നീക്കമുണ്ട്. ഇതിനൊപ്പം രാഹുല്‍ മാങ്കൂട്ടത്തിന്റെ സുഹൃത്തുക്കളടക്കം നിരീക്ഷണത്തിലാണ്. ഗൂഡാലോചനകളില്‍ ഇവര്‍ പങ്കാളികളായോ ഏതെങ്കിലും സഹായം കിട്ടിയിരുന്നോ തുടങ്ങിയ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

അതിനിടയില്‍ പാര്‍ട്ടിക്കുള്ളിലും രാഹുല്‍ ഒറ്റപ്പെടുകയാണ്. രാഹുലിനെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിക്കില്ലെന്നാണ് വിവരം. ദേശീയ നേതാക്കളുടെയും സംസ്ഥാനനേതാക്കളുടെയും അഭിപ്രായം കൂടിയെടുത്ത് ഐക്യകണേ്ഠ്യനെയാണ് തീരുമാനം എടുത്തത്. പിന്നീട് ഈ നടപടി ചോദ്യം ചെയ്യുന്നത് അച്ചടക്ക ലംഘനമാണ് എന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

ഇതിന് പുറമേ സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്നവരെ സംരക്ഷിക്കരുതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. അടൂര്‍ പ്രകാശിന്റെ നിലപാടിനും പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭായോഗങ്ങളില്‍ പങ്കെടുപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW