Thursday, March 19, 2026 Last Updated 58 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 31 Aug 2025 07.51 PM

ജോലി വാഗ്ദാനം ചെയ്ത് വീട്ടിൽ നിന്നിറക്കി; ഓടുന്ന വാനിൽ‌ 21 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു, ദേശീയ പാതയിൽ തള്ളി

six

ഭുവനേശ്വർ: ഒഡിഷയില്‍ 21 വയസ്സുകാരിയെ ഓടുന്ന വാനിൽ വച്ച് കൂട്ടബലാത്സംഗം ചെയ്ത് റോഡിൽ തള്ളി. ജോലി വാഗ്ദാനംചെയ്ത് കൂട്ടിക്കൊണ്ടുപോയ ആറു പേരാണ് പ്രതികൾ. രണ്ടുപ്രതികളെ കസ്റ്റഡിയിലെടുത്തതായും ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഉഡാല-ബാലാസോര്‍ റോഡിൽ വച്ച് നടന്ന കൂട്ട ബലാത്സംഗത്തിലെ പ്രതികളെല്ലാം സാറാത്ത് സ്വദേശികളാണ്. പ്രതികളില്‍ രണ്ടുപേരെ യുവതിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം ഒരു ആഘോഷ പരിപാടിക്കിടെയാണ് യുവതി ഇവരെ പരിചയപ്പെട്ടത്. പരസ്പരം മൊബൈല്‍ നമ്പറുകളും കൈമാറി. പിന്നാലെ സ്വകാര്യ കമ്പനിയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് ഇരുവരും ഉറപ്പുനല്‍കി. ഇക്കാര്യം പറഞ്ഞതോടെ ജോലിക്ക് പോകാന്‍ യുവതിയുടെ അമ്മയും അനുവാദം നല്‍കി.

ജോലിയുടെ കാര്യവുമായി ബന്ധപ്പെട്ട് നേരത്തെ പരിചയമുള്ള രണ്ടുപേരും ഇവര്‍ക്കൊപ്പം മറ്റു നാലുപേരും യുവതിയുടെ വീട്ടിലെത്തി തങ്ങള്‍ക്കൊപ്പം വരാന്‍ നിര്‍ബന്ധിച്ചു. വാനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ആറുപേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. യുവതി ബഹളം വയ്ക്കുന്നത് തുടര്‍ന്നതോടെ ഇവര്‍ യുവതിയെ ദേശീയപാതയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. യുവതി തന്നെയാണ് അമ്മയെ ഫോൺ വിളിച്ചു വിവരം അറിയിച്ചത്. തുടർന്ന് അമ്മയെത്തി യുവതിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോവുകയും

Ads by Google
Ads by Google
LATEST NEWS
TRENDING NOW