Wednesday, March 11, 2026 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 31 Aug 2025 06.10 PM

മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തിവീഴ്‌ത്തി ; സംഭവം ആലപ്പുഴയിൽ

elephant attack
photo; representative image

ആലപ്പുഴ: മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തി . ഹരിപ്പാട് സ്‌കന്ദൻ എന്ന ആനയാണ് രണ്ടാം പാപ്പാനായ കരുനാഗപ്പളളി സ്വദേശി മണികണ്ഠനെ ആദ്യം കുത്തിയത് . ആനയെ അഴിക്കാൻ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു

ഗുരുതരമായി പരുക്കേറ്റ മണികണ്ഡനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനത്തറിയിലേക്ക് കൊണ്ടു വരുന്നതിനിടെ മറ്റൊരു പാപ്പാനെ കൂടി ആന വീണ്ടും കുത്തി . മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിൽ നിന്ന് വന്ന മുരളി എന്ന പാപ്പാനെയാണ് കുത്തിയത്.

സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആനയാണ് ഹരിപ്പാട് സ്കന്ദൻ . ആനയെ മദപ്പാടിനെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ പുരയിടത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു . അവിടെ നിന്നും ചങ്ങല അഴിച്ചുമാറ്റുന്നതിനിടെയാണ് പാപ്പാന് കുത്തേറ്റത്

Ads by Google
Ads by Google
TRENDING NOW