Friday, March 13, 2026 Last Updated 49 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 31 Aug 2025 11.14 AM

ഭക്ഷണം ചോദിച്ച് തന്നെ വിളിച്ചുണര്‍ത്തിയിരുന്ന ഒരാള്‍; രസകരമായ വീഡിയോ പങ്കുവെച്ച് രശ്മിക

rashmika-mandanna
photo-www.instagram.com/rashmika_mandanna/

അവധിയാഘോഷത്തിനിടെ നടന്ന കൗതുകമുണര്‍ത്തുന്ന ഒരു സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് നടി രശ്മിക മന്ദാന. പ്രകൃതിനമണീയമായ ഒരു സ്ഥലത്തുവെച്ച് മയിലിന് തീറ്റ കൊടുക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഭക്ഷണം ചോദിച്ച് പല തവണ ആ പക്ഷി തന്നെ വിളിച്ചുണര്‍ത്തുമായിരുന്നെന്ന് രശ്മിക പറഞ്ഞു.

ചിലപ്പോഴൊക്കെ പ്രകൃതിയോട് ഇത്രയടുത്ത് ഇടപഴകുന്നത് വളരെ ആശ്വാസകരമാണ്. ഞാന്‍ ഇത് ഉറപ്പായും ശുപാര്‍ശ ചെയ്യുന്നു. അവധിക്കാലത്ത് രാവിലെ ഭക്ഷണം നല്‍കാനയി അവന്‍ എന്നെ ഉണര്‍ത്താറുണ്ടായിരുന്നു. അവന്‍ അതിനായി നന്നായി ശബ്ദമുണ്ടാക്കുമായിരുന്നു. വീഡിയോ പങ്കുവെച്ചുകൊണ്ട് രശ്മിക കുറിച്ചു.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. ഒരു ശുദ്ധാത്മാവ് മറ്റൊരു ശുദ്ധാത്മാവിനെ തിരിച്ചറിയുന്നു, പ്രകൃതി ശരിക്കും ഒരു സാന്ത്വനമാണ്.. ഞാനിപ്പോള്‍ അതിനായി കൊതിക്കുന്നു, നന്നായിരിക്കുന്നു.. എല്ലാ ജീവിജാലങ്ങളോടും ദയയും സ്‌നേഹവും കരുതലും കാണിക്കുക എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

അതേസമയം ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം തമ എന്ന ചിത്രത്തിലാണ് രശ്മിക അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ അടഒത്തിടെ പുറത്തിറങ്ങിയിരുന്നു. ഒരു സാങ്കല്‍പ്പിക ലോകത്ത് കഥ പറയുന്ന ഈ ചിത്രത്തില്‍ പരേഷ് റാവല്‍, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആദിത്യ സര്‍പോത്ദാര്‍ സംവിധാനം ചെയ്യുന്ന 'തമ' ഈ ദീപാവലിക്ക് ലോകമെമ്പാടും റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന 'മൈസ' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലും രശ്മിക വേഷമിടുന്നുണ്ട്.

Ads by Google
Sunday 31 Aug 2025 11.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW