Wednesday, March 11, 2026 Last Updated 12 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 30 Aug 2025 03.24 PM

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു; ടീം വേമ്പനാട് കായലിൽ കുടുങ്ങി

uploads/news/2025/08/798461/1.gif
photo - facebook

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാനെത്തിയ നടുവിലെപറമ്പൻ ചുണ്ടൻ വള്ളം വേമ്പനാട് കായലിൽ കുടുങ്ങി. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ വള്ളമാണിത്.

ശക്തമായ കാറ്റിനെ തുടര്‍ന്ന് വള്ളം വലിച്ചു കൊണ്ടുവന്നിരുന്ന ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലില്‍ കുടുങ്ങുകയായിരുന്നു.

അപകടത്തില്‍ തുഴച്ചില്‍ക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. കുമരകത്ത് നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് പുന്നമടയിലേക്ക് കൊണ്ടുവരികയായിരുന്നു. ചുണ്ടന്‍വള്ളത്തിന് ഒരുതരത്തിലുള്ള കേടുപാടുകളും സംഭവിച്ചിട്ടില്ല.

Ads by Google
Ads by Google
TRENDING NOW