Sunday, March 15, 2026 Last Updated 9 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 30 Aug 2025 03.05 PM

റെക്കോർഡുകൾ തകർത്ത് സ്വർണവില; പവന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

gold

തിരുവനന്തപുരം: സംസ്ഥാനത്ത് ചിങ്ങമാസത്തിൽ റെക്കോർഡുകൾ തകർത്ത് സ്വർണ്ണവില. ഒരു പവൻ സ്വർണ്ണത്തിന് 76,960 രൂപയാണ് ഇന്നത്തെ വില. യുഎസ്സിലെ ഫെഡറൽ റിസർവ്വ് അടിസ്ഥാന പലിശ നിരക്ക് കുറയുന്നത് മുതൽ ഇന്ത്യൻ രൂപയുടെ ഇടിവ് വരെ നിരവധി ഘടകങ്ങളാണ് ഈ വില ഉയരാൻ കാരണം.

പൊന്നിന് വില തീപിടിക്കുകയാണ്. അതും സംസ്ഥാനത്ത് വിവാഹ വിപണി സജീവമായി ചിങ്ങമാസത്തിൽ. പവന് ഒറ്റയടിക്ക് കൂടിയത് 1200 രൂപയാണ്. പവന് വില 76,960 രൂപയെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 83,500 രൂപയെങ്കിലും നൽകണം.

ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഓഗസ്റ്റ് 1 - ഒരു പവന് 160 രൂപ കുറഞ്ഞു. സ്വർണവില 74,320 രൂപ
ഓഗസ്റ്റ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ
ഓഗസ്റ്റ് 3 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ
ഓഗസ്റ്റ് 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ
ഓഗസ്റ്റ് 5 - ഒരു പവന് 640 രൂപ വർദ്ധിച്ചു. പവന്റെ വില 74,960 രൂപ
ഓഗസ്റ്റ് 6 - ഒരു പവന് 80 രൂപ വർദ്ധിച്ചു. പവന്റെ വില 75,040 രൂപ
ഓഗസ്റ്റ് 7 - ഒരു പവന് 160 രൂപ വർദ്ധിച്ചു. പവന്റെ വില 75,200 രൂപ
ഓഗസ്റ്റ് 8 - ഒരു പവന് 560 രൂപ വർദ്ധിച്ചു. പവന്റെ വില 75,760 രൂപ
ഓഗസ്റ്റ് 9 - ഒരു പവന് 200 രൂപ കുറഞ്ഞു. പവന്റെ വില 75,560 രൂപ
ഓഗസ്റ്റ് 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 75,560 രൂപ
ഓഗസ്റ്റ് 11 - ഒരു പവന് 560 രൂപ കുറഞ്ഞു. പവന്റെ വില 75,000 രൂപ
ഓഗസ്റ്റ് 12 - ഒരു പവന് 640 രൂപ കുറഞ്ഞു. പവന്റെ വില 74,360 രൂപ
ഓഗസ്റ്റ് 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,360 രൂപ
ഓഗസ്റ്റ് 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,360 രൂപ
ഓഗസ്റ്റ് 15 - ഒരു പവന് 120 രൂപ കുറഞ്ഞു. പവന്റെ വില 74,240 രൂപ
ഓഗസ്റ്റ് 16 - ഒരു പവന് 80 രൂപ കുറഞ്ഞു പവന്റെ വില 74,160 രൂപ
ഓഗസ്റ്റ് 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,160 രൂപ
ഓഗസ്റ്റ് 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,160 രൂപ
ഓഗസ്റ്റ് 19 - ഒരു പവന് 280 രൂപ കുറഞ്ഞു. പവന്റെ വില 73,880 രൂപ
ഓഗസ്റ്റ് 20 - ഒരു പവന് 440 രൂപ കുറഞ്ഞു. പവന്റെ വില 73440 രൂപ
ഓഗസ്റ്റ് 21 - ഒരു പവന് 200 രൂപ വർദ്ധിച്ചു. പവന്റെ വില 73,840 രൂപ
ഓഗസ്റ്റ് 22 - ഒരു പവന് 120 രൂപ കുറഞ്ഞു. പവന്റെ വില 73,720 രൂപ
ഓഗസ്റ്റ് 23 - ഒരു പവന് 320 രൂപ വർദ്ധിച്ചു. പവന്റെ വില 74,520 രൂപ
ഓഗസ്റ്റ് 24 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,520 രൂപ
ഓഗസ്റ്റ് 25 - ഒരു പവന് 80 രൂപ കുറഞ്ഞു. പവന്റെ വില 74,440 രൂപ
ഓഗസ്റ്റ് 26 - ഒരു പവന് 400 രൂപ ഉയർന്നു. പവന്റെ വില 74,840 രൂപ
ഓഗസ്റ്റ് 27 - ഒരു പവന് 280 രൂപ ഉയർന്നു. പവന്റെ വില 75,120 രൂപ
ഓഗസ്റ്റ് 28 - ഒരു പവന് 120 രൂപ ഉയർന്നു. പവന്റെ വില 75,240 രൂപ
ഓഗസ്റ്റ് 29 - ഒരു പവന് 520 രൂപ ഉയർന്നു. പവന്റെ വില 75,760 രൂപ 
ഓഗസ്റ്റ് 30 - ഒരു പവന് 1200 രൂപ ഉയർന്നു. പവന്റെ വില 76,960 രൂപ

Ads by Google
Ads by Google
TRENDING NOW