Friday, March 13, 2026 Last Updated 32 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 30 Aug 2025 10.06 AM

' അമ്മമാരോട് ഇങ്ങനെയൊന്നും ചെയ്യരുത്, അവരുടെ മനസ് വേദനിപ്പിക്കരുത്' ; മോശം കമന്റുകളില്‍ പ്രതികരിച്ച് താര കല്യാണ്‍

dont, hurt

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് താര കല്യാണ്‍. സൗഭാഗ്യയുടെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. അടുത്തിടെ താര കല്യാണിന്റെയും മരുമകന്‍ അര്‍ജുന്‍ സോമശേഖരന്റെയും ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താര കല്യാണിനെ അര്‍ജുന്‍ സ്‌നേഹത്തോടെ കവിളില്‍ കടിക്കുന്നതായിരുന്നു വീഡിയോയില്‍. എന്നാല്‍ വീഡിയോയ്ക്ക് വിമര്‍ശനവുമായി ഒരു വിഭാഗം എത്തിയിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താര കല്യാണ്‍.

'' അമ്മമാരുടെ മനസ് വേദനിപ്പിക്കരുത്. അമ്മമാരോട് ഇങ്ങനെയൊന്നും ചെയ്യരുത്. അവരുടെ മനസ് പിടഞ്ഞു പോകും'', എന്നായിരുന്നു താര കല്യാണിന്റെ പ്രതികരണം.

നടിയെ പിന്തുണച്ചു കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. '' ഇത് അമ്മായി അമ്മയും മരുമോനും അല്ല അമ്മയും മോനും ആണ്'', '' അമ്മ ആകാന്‍ പിറവി കൊടുക്കണം എന്നില്ല ജന്മം കൊണ്ട് അമ്മയാവാനും മകനും ആവാനും കഴിയും. പറയുന്നവര്‍ പറയട്ടെ. പാവം ആണ്. ഒരു അമ്മയെയും ഇങ്ങനെ വേദനിപ്പിക്കരുത്'' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW