Saturday, March 14, 2026 Last Updated 57 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 30 Aug 2025 06.24 AM

‘‘ധൈര്യമുണ്ടെങ്കില്‍ എന്നോട് കളിച്ചോളൂ; ഒരാളുടെ റിഫ്ലക്സുകള്‍ മനസിലാവുന്നത് കൊണ്ടാണല്ലോ എന്നെ ഇവിടെ ഇരുത്തിയിരിക്കുന്നത്...’’ ആര്യന് ചുട്ടമറുപടിയുമായി മോഹന്‍ലാല്‍

മലയാളപ്രേക്ഷകര്‍ മോഹന്‍ലാല്‍ എന്ന അവതാരകനെ കണ്ടിട്ടാണ് പ്രധാനമായും ബിഗ് ബോസ് കാണുന്നത്. ഇപ്പോഴിതാ മത്സരാര്‍ത്ഥിയായ ആര്യനോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
Mohanlal, Bigg Boss malayalam, Aryan
Mohanlal angry with aryan in bigg boss (Image source: Instagram)

ബിഗ് ബോസ് സീസണുകള്‍ എന്നും വാര്‍ത്തകളിലും ചര്‍ച്ചകളിലും ഇടം പിടിക്കാറുണ്ട്. മലയാളം ബിഗ് ബോസിന്റെ അവതാരകനായി മോഹന്‍ലാല്‍ എത്തുന്നതു തന്നെയാണ് പ്രേക്ഷകരെ സംബന്ധിച്ച് ഈ ഷോ കാണാനുള്ള ഏറ്റവും പ്രധാന കാരണം. രണ്ടാം വാരത്തിലൂടെ മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7. എന്നാല്‍ പതിവിന് വിപരീതമായി വാരാന്ത്യ എപ്പിസോഡ് ഇന്നലെയായിരുന്നു. മോഹന്‍ലാല്‍ യാത്രയില്‍ ആയതിനാലാണ് വാരാന്ത്യ എപ്പിസോഡില്‍ ഈ മാറ്റം. അമേരിക്കയിലുള്ള മോഹന്‍ലാല്‍ വീഡിയോ കോളിലൂടെയാണ് ഈ എപ്പിസോഡില്‍ ഹൗസിലെ മത്സരാര്‍ഥികളുമായി സംസാരിക്കുന്നത്.
ഇപ്പോഴിതാ ഇതിന്റെ പ്രൊമോ വീഡിയോയില്‍ ആര്യനെ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്യുന്ന മോഹന്‍ലാലിനെ കാണാം. കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ ആര്യന്റെ പല പ്രവര്‍ത്തികളെയും മോഹന്‍ലാല്‍ വിമര്‍ശിച്ചിരുന്നു. പുതിയ എപ്പിസോഡിലാണ് ഇതേക്കുറിച്ച്‌ ആര്യനോട് ശക്തമായ ഭാഷയില്‍ സംസാരിക്കുന്ന മോഹന്‍ലാലിനെ കാണാം.
‘‘ആര്യന് എല്ലാം ഇങ്ങനെ നെഗറ്റീവ് ആയിട്ടുള്ള ഒരു അപ്രോച്ച്‌ ആണോ. ഹെല്‍മെറ്റ് വെക്കണോ എന്ന് ചോദിക്കുമ്ബോള്‍ കുളിക്കുമ്ബോള്‍ വെക്കണോ, കിടക്കുമ്ബോള്‍ വെക്കണോ എന്നൊക്കെ ചോദിച്ചാല്‍, ഞാനും ബുദ്ധിയുള്ള ഒരാള്‍ ആണ്. അതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്ന് ഇരിക്കുന്നത്. എനിക്ക് തിരിച്ച്‌ പറയാന്‍ അറിയാം...’’ എന്നാണ് ആര്യനോട് മോഹന്‍ലാല്‍ പറയുന്നത്.
‘കുളിക്കുമ്പോള്‍ വെക്കണോ എന്ന് ചോദിച്ചിട്ടില്ല’ എന്നാണ് ഇതിന് ആര്യന്റെ മറുപടി. ‘ചോദിച്ചു...’ എന്ന് മോഹന്‍ലാല്‍ പറയുന്നു. തുടര്‍ന്ന് മോഹന്‍ലാലിനോട് ക്ഷമ ചോദിക്കുകയാണ് ആര്യന്‍. പിന്നീടും അല്‍പ്പം ദേഷ്യത്തോടെയാണ് മോഹന്‍ലാല്‍ സംസാരിക്കുന്നത്. ‘‘എന്നോട് കളിക്കൂ. ധൈര്യമുണ്ടെങ്കില്‍ കളിച്ചോളൂ. ഞാന്‍ തിരിച്ച്‌ പറഞ്ഞോളാം. നമുക്ക് അത്യാവശ്യം ഒരാളുടെ റിഫ്ലക്സുകള്‍ മനസിലാവാറുണ്ട്. അതുകൊണ്ടാണല്ലോ എന്നെ ഇവിടെ കൊണ്ട് ഇരുത്തിയിരിക്കുന്നത്. അപ്പോള്‍ മര്യാദയ്ക്ക് കളിക്ക്...’’ ഇങ്ങനെ പറഞ്ഞാണ് മോഹന്‍ലാല്‍ വാക്കുകള്‍ അവസാനിപ്പിക്കുന്നത്. ഏതായാലും പുതിയ എപ്പിസോഡിന്റെ പ്രൊമോ കണ്ടതോടെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ഒരു പ്രധാന ടാസ്കിനിടെ തല മൊട്ടയടിക്കാന്‍ ആര്യന്‍ വിസമ്മതിച്ചതാണ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായത്. പൊട്ടിയ മൊട്ടത്തോടിന്റെ മാതൃകയിലുള്ള ഒരു തൊപ്പി ആര്യന്‍ അടക്കമുള്ളവര്‍ക്ക് ബിഗ് ബോസ് മോഹന്‍ലാല്‍ പങ്കെടുത്ത വാരാന്ത്യ എപ്പിസോഡില്‍ നല്‍കിയിരുന്നു. ഇത് എപ്പോഴും വെക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനോടുള്ള ആര്യന്റെ പ്രതികരണങ്ങള്‍ മോഹന്‍ലാലിനോടുള്ള ബഹുമാനക്കുറവായും പല ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു. ‘തൊപ്പി കിടക്കുമ്പോള്‍ വെക്കണോ, കുളിക്കു​മ്പോള്‍ വെക്കണോ’ എന്നൊക്കെയായിരുന്നു ആര്യന്റെ സംശയങ്ങള്‍. ഇത് തന്നെ കളിയാക്കാന്‍ ചോദിക്കുന്നതാണോയെന്ന് അപ്പോള്‍ത്തന്നെ മോഹന്‍ലാല്‍ ചോദിച്ചിരുന്നു. എങ്കിലും കടുത്ത ഭാഷയിലല്ല താരം അത് ചോദിച്ചത്.
പക്ഷേ പിന്നീടുള്ള ദിവസങ്ങളിലും ഇതേക്കുറിച്ചുള്ള ആര്യന്റെ ചില പരാമര്‍ശങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍, പ്രത്യേകിച്ച് മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. അതുകൊണ്ടൊക്കെയാകാം മോഹന്‍ലാല്‍ ഇങ്ങനെ പ്രതികരിച്ചത് എന്നാണ് പലരും കമന്റുകളിലൂടെ കുറിക്കുന്നത്.

Ads by Google
Saturday 30 Aug 2025 06.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW