Friday, March 13, 2026 Last Updated 41 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 28 Aug 2025 03.41 PM

വീടിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് ആലിയ ഭട്ട്; ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പങ്കിടുന്നതാണ് സ്വകാര്യതയുടെ ലംഘനമെന്ന് നടി പായല്‍ രോഹ്തഗി

ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും ആറ് നിലകളിലായി നിർമിച്ചിരിക്കുന്ന വീടിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കുറിക്കുകയാണ് ആലിയ ഭട്ട്. എന്നാലതിനെ വിമര്‍​ശിച്ച് നടി പായല്‍ രോഹ്തഗി ഇന്‍സ്റ്റഗ്രാം സ്റ്റോറിയും കുറിച്ചിട്ടുണ്ട്.
 Alia Bhatt, Payal Rohatgi
Payal Rohatgi Blasts Alia Bhatt (Image Source: Instagram)

ബോളിവുഡിന്റെ പ്രിയ താരദമ്പതിമാരാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന താരദമ്പതിമാരു​ടെ പ്രണയവും വിവാഹവും കുഞ്ഞുണ്ടായതുമടക്കം എല്ലാ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കിയിട്ടുള്ളതാണ്. അടുത്തിടെയാണ് താരങ്ങള്‍ തങ്ങളുടെ ആഡംബര ബംഗ്ലാവ് മുംബൈയില്‍ പണിതീര്‍ത്തത്. അതിന്റെ വിശേഷങ്ങളൊക്കെ താരങ്ങള്‍ പങ്കിടാറുണ്ടെങ്കിലും വീടിന്റെ ചിത്രങ്ങളോ വീഡിയോകളോ ഇതുവരെ പങ്കുവച്ചിട്ടില്ല.
ഇപ്പോഴിതാ തന്റെ പുതിയ മുംബൈ വീടിന്റെ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ പ്രശ്നവുമാണെന്ന് കുറിക്കുകയാണ് ആലിയ ഭട്ട്. അത്തരം ചിത്രങ്ങള്‍ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയും അവ വീണ്ടും പങ്കിടരുതെന്ന് ആരാധകരോട് ഇന്‍സ്റ്റഗ്രാമിലൂടെ ആവശ്യപ്പെടുകയും ചെയ്തു താരം. അയല്‍ക്കാരന്റെ ബാല്‍ക്കണിയില്‍ നിന്ന് എടുത്തതാണെന്ന് തോന്നിപ്പിക്കുന്ന തന്റെയും ഭർത്താവ് രണ്‍ബീർ കപൂറിന്റെയും ബാന്ദ്രയിലെ വീടിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കാൻ തുടങ്ങിയതിന് ശേഷമാണ് അവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.
‘‘മുംബൈ പോലുള്ള ഒരു നഗരത്തില്‍, സ്ഥലപരിമിതി ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു - ചിലപ്പോള്‍ നിങ്ങളുടെ ജനാലയില്‍ നിന്നുള്ള കാഴ്ച മറ്റൊരാളുടെ വീടായിരിക്കും. എന്നാൽ അത് ആർക്കും സ്വകാര്യ വസതികൾ ചിത്രീകരിക്കാനും ആ വീഡിയോകൾ ഓൺലൈനിൽ പ്രദർശിപ്പിക്കാനും അവകാശം നൽകുന്നില്ല. ഇപ്പോഴും നിർമ്മാണത്തിലിരിക്കുന്ന ഞങ്ങളുടെ വീടിന്റെ ഒരു വീഡിയോ, ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ, ഒന്നിലധികം പ്രസിദ്ധീകരണങ്ങൾ റെക്കോർഡുചെയ്‌ത് പ്രചരിപ്പിച്ചിട്ടുണ്ട്.
ഇത് സ്വകാര്യതയിലേക്കുള്ള വ്യക്തമായ കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ പ്രശ്‌നവുമാണ്. അനുമതിയില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ‘ഉള്ളടക്കം’ അല്ല - അതൊരു ലംഘനമാണ്. ഇത് ഒരിക്കലും സാധാരണവൽക്കരിക്കരുത്...
ഒന്ന് ആലോചിച്ചു നോക്കൂ: നിങ്ങളുടെ വീടിന്റെ ഉള്ളിലെ വീഡിയോകൾ നിങ്ങളറിയാതെ പൊതുജനങ്ങൾക്കായി ഷെയർ ചെയ്യുന്നത് നിങ്ങൾ സഹിക്കുമോ? ഞങ്ങളാരും അങ്ങനെ ചെയ്യില്ല. അതിനാൽ ഇതാ ഒരു എളിയ എന്നാൽ ഉറച്ച അഭ്യർത്ഥന - അത്തരം ഉള്ളടക്കം ഓൺലൈനിൽ നിങ്ങൾ കണ്ടാൽ, ദയവായി അത് ഫോർവേഡ് ചെയ്യുകയോ കൂടുതൽ പങ്കിടുകയോ ചെയ്യരുത്. ഈ ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിച്ച മാധ്യമങ്ങളിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്കും: അവ ഉടൻ നീക്കം ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നന്ദി...’’ എന്നാണ് ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
രാജ് കപൂറിന്റെ പ്രശസ്തമായ കൃഷ്ണ രാജ് പ്രോപ്പർട്ടിയുടെ സ്ഥലത്ത് നിർമ്മിച്ച ആറ് നില ബംഗ്ലാവ് മൂന്ന് വർഷമായി നിർമ്മാണത്തിലാണ്. 250 കോടി രൂപ വിലമതിക്കുന്ന ഈ വസതിയുടെ ഒരു വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലായത്. തുടർന്ന് രൺബീറും ആലിയയും അവരുടെ മകളും പുതിയ വീട്ടിലേക്ക് താമസം മാറിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതിനു ശേഷമാണ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ അപലപിച്ച് ആലിയ ഒരു ഔദ്യോഗിക പ്രസ്താവന പങ്കിട്ടു, .

എന്നാല്‍ ആലിയയയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ അതിനെ വിമര്‍ശിച്ചും ട്രോളിയും പല കമന്റുകളും വന്നു. അക്കൂട്ടത്തില്‍ ആലിയയുടെ ഈ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പായല്‍ രോഹ്തഗിയുടെ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. പാപ്പരാസികള്‍ ചെയ്തത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ലെന്നാണ് പായല്‍ ന്യായീകരിക്കുന്നത്. നിങ്ങള്‍ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പുറത്ത് വിട്ടാല്‍ മാത്രമേ സ്വകാര്യതയുടെ ലംഘനമായി കണക്കാക്കാൻ പറ്റുകയുള്ളൂ എന്നാണ് പായല്‍ കുറിച്ചത്. ‘‘ഇത് നിങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കാൻ പറ്റില്ല. ഭർത്താവുമായോ മറ്റേതെങ്കിലും പുരുഷന്മാരുമായോ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതാണ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുന്നത്. നിങ്ങളുടെ വീടിന്റെ ലൊക്കേഷൻ പങ്കുവെക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ല.
അടിസ്ഥാനമായ സാമാന്യബോധമുണ്ടാകുമെന്ന് കരുതുന്നു. ഇൻഫ്‌ളുവൻസേഴ്‌സ് പൊതുറോഡില്‍ നിന്ന് വീഡിയോ എടുക്കാറുണ്ട്. അവിടേയും വീടുകളുണ്ട്. നിങ്ങള്‍ക്ക് പണമുണ്ടല്ലോ സെക്യൂരിറ്റി കാമറയും മറ്റും വെക്കൂ...’’ എന്നായിരുന്നു പായല്‍ രോഹ്തഗിയുടെ പ്രതികരണം.
രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹത്തിന് മുമ്പേ പുതിയ വീടിന്റെ നിർമാണം ആരംഭിച്ചിരുന്നു. രണ്‍ബീറിന്റെ അച്ഛന്റെ മാതാപിതാക്കളായ കൃഷ്ണയുടേയും രാജ് കപൂറിന്റേയും പേരുകള്‍ ചേർത്തു വച്ച്‌ കൃഷ്ണരാജ് എന്നാണ് വീടിന് താരദമ്പതിമാർ പേരിട്ടിരിക്കുന്നത്. ആറ് നിലകളിലായി നിർമിച്ചിരിക്കുന്ന വീടിന്റെ മൂല്യം 250 കോടി വരുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW