-->
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 120 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത് 800 രൂപയാണ്. ഇന്നലെ, 14 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില 75000 കടക്കുന്നത്.ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 75,240 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 82,000 രൂപ നൽകേണ്ടി വരും.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9405 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7720 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6010 ആണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല . ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 126 രൂപയാണ്.
അതേസമയം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ന് മുതല്‍ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇന്ത്യയുടെ ആഭരണമേഖലയില്‍ കനത്ത തിരിച്ചടിയാകും. ഈ മേഖലയില്‍ നിന്ന് 10 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി യുഎസിലേക്ക് നടക്കുന്നുണ്ട്. പുതിയ താരിഫ്, ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയും, ഷിപ്പ്മെന്റുകള്‍ വൈകിക്കുകയും, വിലകളെ താളം തെറ്റിക്കുകയും, തൊഴിലാളികള്‍ മുതല്‍ വലിയ നിര്‍മ്മാതാക്കള്‍ വരെയുള്ള എല്ലാ ഭാഗങ്ങളിലും വലിയ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും.
ഓഗസ്റ്റ് 1 - ഒരു പവന് 160 രൂപ കുറഞ്ഞു. സ്വർണവില 74,320 രൂപ
ഓഗസ്റ്റ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ
ഓഗസ്റ്റ് 3 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ
ഓഗസ്റ്റ് 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ
ഓഗസ്റ്റ് 5 - ഒരു പവന് 640 രൂപ വർദ്ധിച്ചു. പവന്റെ വില 74,960 രൂപ
ഓഗസ്റ്റ് 6 - ഒരു പവന് 80 രൂപ വർദ്ധിച്ചു. പവന്റെ വില 75,040 രൂപ
ഓഗസ്റ്റ് 7 - ഒരു പവന് 160 രൂപ വർദ്ധിച്ചു. പവന്റെ വില 75,200 രൂപ
ഓഗസ്റ്റ് 8 - ഒരു പവന് 560 രൂപ വർദ്ധിച്ചു. പവന്റെ വില 75,760 രൂപ
ഓഗസ്റ്റ് 9 - ഒരു പവന് 200 രൂപ കുറഞ്ഞു. പവന്റെ വില 75,560 രൂപ
ഓഗസ്റ്റ് 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 75,560 രൂപ
ഓഗസ്റ്റ് 11 - ഒരു പവന് 560 രൂപ കുറഞ്ഞു. പവന്റെ വില 75,000 രൂപ
ഓഗസ്റ്റ് 12 - ഒരു പവന് 640 രൂപ കുറഞ്ഞു. പവന്റെ വില 74,360 രൂപ
ഓഗസ്റ്റ് 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,360 രൂപ
ഓഗസ്റ്റ് 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,360 രൂപ
ഓഗസ്റ്റ് 15 - ഒരു പവന് 120 രൂപ കുറഞ്ഞു. പവന്റെ വില 74,240 രൂപ
ഓഗസ്റ്റ് 16 - ഒരു പവന് 80 രൂപ കുറഞ്ഞു പവന്റെ വില 74,160 രൂപ
ഓഗസ്റ്റ് 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,160 രൂപ
ഓഗസ്റ്റ് 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,160 രൂപ
ഓഗസ്റ്റ് 19 - ഒരു പവന് 280 രൂപ കുറഞ്ഞു. പവന്റെ വില 73,880 രൂപ
ഓഗസ്റ്റ് 20 - ഒരു പവന് 440 രൂപ കുറഞ്ഞു. പവന്റെ വില 73440 രൂപ
ഓഗസ്റ്റ് 21 - ഒരു പവന് 200 രൂപ വർദ്ധിച്ചു. പവന്റെ വില 73,840 രൂപ
ഓഗസ്റ്റ് 22 - ഒരു പവന് 120 രൂപ കുറഞ്ഞു. പവന്റെ വില 73,720 രൂപ
ഓഗസ്റ്റ് 23 - ഒരു പവന് 320 രൂപ വർദ്ധിച്ചു. പവന്റെ വില 74,520 രൂപ
ഓഗസ്റ്റ് 24 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,520 രൂപ
ഓഗസ്റ്റ് 25 - ഒരു പവന് 80 രൂപ കുറഞ്ഞു. പവന്റെ വില 74,440 രൂപ
ഓഗസ്റ്റ് 26 - ഒരു പവന് 400 രൂപ ഉയർന്നു. പവന്റെ വില 74,840 രൂപ
ഓഗസ്റ്റ് 27 - ഒരു പവന് 280 രൂപ ഉയർന്നു. പവന്റെ വില 75,120 രൂപ
ഓഗസ്റ്റ് 28 - ഒരു പവന് 120 രൂപ ഉയർന്നു. പവന്റെ വില 75,240 രൂപ