-->
നിറവയറില്‍ ഫോട്ടോഷൂട്ടുമായി നടി ദുര്‍ഗകൃഷ്ണ. അത്തം ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഭര്‍ത്താവ് അര്‍ജുനെയും ചിത്രങ്ങളില്‍ കാണാം. ഐറ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ജൂണ്‍ മാസത്തിലാണ് താന്‍ അമ്മയാകാനൊരുങ്ങുന്നുവെന്ന വാര്‍ത്ത നടി ആരാധകരുമായി പങ്കുവെച്ചത്. 2021 ഏപ്രിലിലായിരുന്നു ദുര്‍ഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുനുമായുളള വിവാഹം. നലു വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന സന്തോഷത്തിലാണ് ഇരുവരും.