-->
നടി ഷക്കീലയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് നടന്‍ ഹരീഷ് പേരടി. ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ ഏറെ ബഹുമാനിക്കുന്ന ഇന്ത്യന്‍ സിനിമയിലെ ഉരുക്കുവനിത എന്നാണ് ഷക്കീലയെ ഹരീഷ് പേരടി വിശേഷിപ്പിച്ചത്.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം:
ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യന്‍ സിനിമയിലെ ഉരുക്ക് വനിതയോടൊപ്പം ഫോട്ടോയെടുക്കാന്‍ കിട്ടിയ അപൂര്‍വ്വ സൗഭാഗ്യം..സത്യത്തില്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്ര കഴിഞ്ഞ് എയര്‍പ്പോര്‍ട്ട് ടാക്‌സിക്ക് ക്യൂ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് എന്നെ തോണ്ടി വിളിച്ച് 'എനക്കൊരു ഫോട്ടോ വേണം..ഉങ്കളോട് എല്ലാ തമിള്‍ സിനിമാവും നാന്‍ പാത്തിരിക്ക്..ഉങ്കളോട് എല്ലാ ക്യാരക്ടേഴ്‌സും എനക്ക് റൊമ്പ പുടിക്കും'..എന്ന് കേട്ടപ്പം കുറച്ച് നേരത്തേക്ക് ഞാന്‍ ശ്വാസം മുട്ടി വായ പിളര്‍ന്ന് അന്തിച്ച് നിന്നു പോയി...പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത് ഞാനും പറഞ്ഞു. 'എനക്കും ഉങ്കകൂടെ ഒരു ഫോട്ടോ വേണം മേം' എന്ന്..വീണ്ടും ആ പെങ്ങള്‍ എന്നോട് ചോദിച്ചു 'ഇന്ത് പടം നാന്‍ ഇന്‍സ്റ്റയില്‍ പോടട്ടുമ്മാ'എന്ന് ..അതുകൂടെ കേട്ടപ്പോള്‍ ഞാന്‍ ജീവിക്കുന്ന കാലത്തെ കുറിച്ചോര്‍ത്ത് ഒന്നും പറയാനില്ലാതെ ആ നിമിഷം മരിച്ചു പോയ ഞാന്‍..ആ സ്ത്രിയോടുള്ള ബഹുമാനം കൊണ്ട് ജീവനുണ്ടെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താന്‍ വേണ്ടി കൂടുതല്‍ ശക്തിയോടെ തലകുലുക്കി...ഷക്കീല മേം ഈ നന്മ നിറഞ്ഞ വലിയ മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി..