Sunday, March 15, 2026 Last Updated 10 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 28 Aug 2025 08.21 AM

ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി ; ഒരാള്‍ ചികിത്സയില്‍, നില ഗുരുതരം

uploads/news/2025/08/798066/fasmily.jpg

കാഞ്ഞങ്ങാട്: കാസര്‍കോട് ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി. ഒരാളുടെ നില അപകടരമായി തുടരുന്നു. ഗോപി (58), ഭാര്യ ഇന്ദിര (55), മകന്‍ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ് (35) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് ഗോപിയേയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്.

അമ്പലത്തറ പറക്കളായിയില്‍ താമസിച്ചിരുന്ന അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലര്‍ച്ച ഗോപി അയല്‍വാസിയെ വിളിച്ച് തങ്ങള്‍ ആസിഡ് കുടിച്ചുവെന്ന് അറിയിച്ചതോടെയാണ് ആത്മഹത്യശ്രമം പുറത്തറിയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അയല്‍ക്കാരന്‍ പൊലീസില്‍ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേര്‍ മരിച്ചു. രണ്ട് പേരുടെ മൃതദേഹം പരിയാരത്തേക്ക് മാറ്റി. ഒരാളുടെ മൃതദേഹം കാസര്‍കോട് ജില്ലാ ആശുപത്രിയിലാണ്. മരിച്ച രഞ്ചേഷും, ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്ന രാകേഷും ജോലിയുള്ളവരാണ്. എന്താണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നതടക്കം പുറത്തുവരാനുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, കടുത്ത മാനസീക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ മാനസീക വിദഗ്ദ്ധരെ സമീപിക്കുക)

Ads by Google
Ads by Google
LATEST NEWS
TRENDING NOW