Monday, March 16, 2026 Last Updated 9 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Aug 2025 08.58 AM

' ജീവിതത്തില്‍ നിശ്ചലമായി പോയപ്പോള്‍ ദൈവം എനിക്കായി തന്ന സമ്മാനം' ; കെനീഷയെ കുറിച്ച് രവി മോഹന്‍

has, his

ചെന്നൈയില്‍ വെച്ച് നടന്ന തന്റെ പുതിയ നിര്‍മാണ കമ്പനിയുടെ ഉദ്ഘാടനത്തിന് നടന്‍ രവി മോഹന്‍ സംസാരിച്ച കാര്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഗായിക കെനീഷ ഫ്രാന്‍സിസിനേക്കുറിച്ചായിരുന്നു നടന്‍ വാചാലനായത്.

'ഏതൊരു മനുഷ്യനും അത്യാവശ്യ ഘട്ടങ്ങളില്‍ സഹായിക്കാന്‍ ഒരാളുണ്ടാകും. നമ്മുടെ ജീവിതത്തില്‍ അങ്ങനെയൊരു സമയം വരും, അപ്പോള്‍ ശരിക്കും അങ്ങനെ ഒരാള്‍ ഉണ്ടോ എന്നൊക്കെ നമുക്ക് മനസിലാകും. അങ്ങനെയൊരു കാലം ആര്‍ക്കും വരരുതെന്നാണ് ഞാന്‍ എപ്പോഴും പ്രാര്‍ഥിക്കാറ്.

പക്ഷേ അത് വരുമ്പോള്‍, നിങ്ങള്‍ എത്രത്തോളം അനുഗ്രഹിക്കപ്പെട്ടയാളാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ഇന്ന് എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ഇന്ന് ഇവിടെ കൂടിയിരിക്കുന്ന എല്ലാവരോടും നന്ദി അല്ലാതെ എനിക്ക് പറയാന്‍ മറ്റൊന്നുമില്ല. കെനീഷ ഇല്ലാതെ ഈ പരിപാടി സാധ്യമാകില്ലായിരുന്നു. എനിക്ക് വേണ്ടി മാത്രമാണ് അവള്‍ മുഴുവന്‍ പരിപാടിയും ഒരുക്കിയത്.

ഇത്രയധികം ആളുകള്‍ എനിക്ക് വേണ്ടിയുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു. നമ്മള്‍ ജീവിതത്തില്‍ നിശ്ചലമായി പോകുമ്പോള്‍ ദൈവം മറ്റൊരു രൂപത്തില്‍ അതിനൊരു പരിഹാരം കാണിച്ചു തരും. എനിക്ക് ആ സമ്മാനം കെനീഷയാണ്, എന്നെത്തന്നെ മനസ്സിലാക്കാന്‍ എന്നെ സഹായിച്ചവളാണ്. എല്ലാവരുടെയും ജീവിതത്തില്‍ അവളെപ്പോലെ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു'.- രവി മോഹന്‍ പറഞ്ഞു.

രവി മോഹന്റെ വാക്കുകള്‍ കേട്ട് കണ്ണുകള്‍ നിറഞ്ഞിരിക്കുന്ന കെനീഷയെയും വീഡിയോയില്‍ കാണാം. ആര്‍തി രവിയുമായുളള രവി മോഹന്റെ വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഗായിക കെനീഷ ഫ്രാന്‍സിസ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രവിയും കെനീഷയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

തങ്ങള്‍ സുഹൃത്തുക്കളാണെന്ന് ഇരുവരും പ്രതികരിക്കുകയും ചെയ്തു. അടുത്തിടെ ഒരു വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ കെനീഷയും രവി മോഹനും ഒന്നിച്ചെത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാകാന്‍ തുടങ്ങിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW