-->
തൃശ്ശൂര്‍: ഹിന്ദുക്കളുടെ ആഘോഷമായ ഓണത്തില്‍ മുസ്‌ളീങ്ങള്‍ പങ്കാളികളാകരുതെന്നും സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്നും വിവാദപ്രസ്താ വന നടത്തിയ അദ്ധ്യാപികയ്ക്ക് എതിരേ കേസ്. ഡിവൈഎഫ്ഐയുടെ പരാതിയിലാണ് നടപടി. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാ പികയ്ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്.
വാട്‌സാപ്പ് ഗ്രൂപ്പില്‍ രക്ഷിതാക്കള്‍ക്കാണ് അദ്ധ്യാപിക വിവാദമാകുന്ന ശബ്ദ സന്ദേശം അയച്ചത്. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങള്‍ ഇതില്‍ പങ്കാളികളാകരുതെന്നുമാണ് ആവശ്യം. നമ്മള്‍ മുസ്ലിങ്ങള്‍ ഇസ്ലാം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ് കഴിഞ്ഞ വര്‍ഷ ത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല. ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാല്‍ ഇസ്ലാം മതവിശ്വാസികള്‍ അതിനോട് സഹകരിക്കരുത്. എന്നാണ് അദ്ധ്യാപികയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്.
മറ്റൊരധ്യാപികയുടെ ഇത്തരം ഒരു ശബ്ദ സന്ദേശം രക്ഷിതാക്കള്‍ക്ക് അയച്ചിട്ടുണ്ട്. അതില്‍ കഴിഞ്ഞവര്‍ഷം ഓണം വിപുലമായി ആഘോഷിച്ചു എന്നും എന്നാല്‍ ഈ വര്‍ഷം ഏറ്റവും ചുരുങ്ങിയ രീതിയില്‍ ഓണം ആഘോഷിച്ചാല്‍ മതിയെന്നാണ് മാനേജ്മെന്റ് തീരുമാനമെന്നാണ് പറയുന്നത്. കുട്ടികള്‍ ഓണാഘോഷത്തിന്റെ ഭാഗമാകുന്നത് തടയാന്‍ കെ ജി വിഭാഗം കുട്ടികള്‍ക്ക് ആ ദിവസം അവധി കൊടുത്തിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്. വിവിവധ മതസ്ഥര്‍ പഠിക്കുന്ന സ്‌കൂളാണ്. കഴിഞ്ഞവര്‍ഷം വളരെ ഗംഭീര മായി നടന്നതാണെന്നും ഇത്തവണ ചെറുതായി നടത്തിയാല്‍ മതിയെന്നാണ് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ധ്യാപിക പറയുന്നുണ്ട്. അതുകൊണ്ടു തന്നെ മാനേജ്‌മെന്റിന്റെ അറിവോടെയാണോ തീരുമാനം എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ടീച്ചര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത് എന്നും സ്‌കൂളിന്റെ നിലപാടല്ല എന്നും പ്രിന്‍സിപ്പാള്‍ വിശദീകരിച്ചു.
ഇതേ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മുതല്‍ വലിയ പ്രതിഷേധം ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങളാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലെ ന്നാരോ പിച്ചാണ് ഡിവൈഎഫ്ഐ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്. ഓണാഘോഷത്തില്‍ ആരാധന വരുന്നുണ്ട്. അത് ഹിന്ദുമതത്തിന്റെ അടി സ്ഥാനത്തിലാണെന്നും സന്ദേശത്തില്‍ പറയുന്നുവെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.