Sunday, March 15, 2026 Last Updated 36 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Aug 2025 08.03 AM

വൈറ്റ് ഔട്ഫിറ്റില്‍ സ്‌റ്റൈലിഷ് ലുക്കില്‍ മാലാ പാര്‍വതി; ശ്രദ്ധ നേടി ചിത്രങ്ങള്‍

siima, award
photo-www.instagram.com/maala.parvathi/

നടി മാലാ പാര്‍വതിയുടെ സ്‌റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സൈമ അവാര്‍ഡില്‍ പങ്കെടുക്കാന്‍ പോകുന്നതിന്റെ തയാറെടുപ്പിനായാണ് വേറിട്ട സ്‌റ്റൈലില്‍ നടി എത്തിയത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മാലാ പാര്‍വതി തന്നെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

തന്റെ പുതിയ ലുക്കിനെക്കുറിച്ച് മാലാ പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ. '' ഇതെന്താ മാലാ പാര്‍വതി ഈ വേഷത്തില്‍, എന്ന് ചിന്തിക്കുന്നവരുണ്ടാകും. അവരോടാണ് ഈ കൊച്ച് വര്‍ത്തമാനം. സൈമ അവാര്‍ഡിന് നോമിനേഷന്‍ ലഭിച്ചവര്‍ക്ക് എല്ലാം ഒരു പാര്‍ട്ടി ഉണ്ട് എന്ന് പറഞ്ഞപ്പോള്‍, സാധാരണ പോലെ സാരി ഒക്കെ, റെഡി ആക്കി. ഇന്നലെ കാലത്ത്, അറിയുന്നു സാരി പാടില്ലാന്ന്. പെട്ടു! ഒരു സുഹൃത്തിനെ വിളിച്ചപ്പോള്‍ അവരാണ് സാര്‍ട് സ്റ്റുഡിയോയെക്കുറിച്ചു പറഞ്ഞു തന്നത്. അവരൊരു മാജിക് തന്നെ സൃഷ്ടിച്ചു.'' - മാലാ പാര്‍വതിയുടെ വാക്കുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW