Friday, March 13, 2026 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 25 Aug 2025 04.40 PM

ധനലക്ഷ്മി ഗ്രൂപ്പ്: അഞ്ചാം വാർഷികാഘോഷവും നിക്ഷേപക സംഗമവും നടത്തി

2030ൽ 500 ജോഡികളുടെ വിവാഹം നടത്തുമെന്ന് പ്രഖ്യാപനം
uploads/news/2025/08/797668/Dhanalakshmi.jpg
ചടങ്ങിന്റെ ഉദ്ഘാടനം മെഡിക്കൽ ആസ്ട്രോളജർ മോഹൻ കെ വേദകുമാർ നിർവഹിക്കുന്നു. ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട്, ഡയറക്ടർമാരായ ശ്യാം ദേവ്, സൂരജ് കെ. ബി, ബൈജു. എസ് ചുള്ളിയിൽ, സുനിൽ കുമാർ കെ, ലയൺസ് കേരള സെക്രട്ടറി ജെയിംസ് വളപ്പില എന്നിവർ സമീപം

തൃശൂർ: ധനകാര്യ മേഖലയിൽ അതിവേഗവളർച്ച കൈവരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ധനലക്ഷ്മി ഗ്രൂപ്പിൻ്റെ അഞ്ചാം വാർഷികാഘോഷത്തിൻ്റെയും നിക്ഷേപക സംഗമത്തിന്റെയും ഉദ്ഘാടനം വാർഷിക ദിനമായ ഇന്നലെ തൃശൂർ മരത്താക്കര ധനലക്ഷ്മ‌മി ഗ്രൂപ്പിൻ്റെ ഹെഡ് ഓഫീസിൽവച്ച് നടന്നു. വിജയകരമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നാല് സംസ്ഥാനങ്ങളിലേക്ക്‌കൂടി സേവനങ്ങൾ വിപുലീകരിക്കും. ന്യൂഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ ധനലക്ഷ് മിയുടെ പുതിയ ശാഖകൾ പ്രവർത്തനം ആരംഭിച്ചു.
ധനലക്ഷ്‌മി ഗ്രൂപ്പിൻ്റെ പുതിയ ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങ് തൃശ്ശൂരിലെ മണ്ണുത്തിയിലുള്ള സ്വന്തം സ്ഥലത്ത് പ്രശസ്ത മെഡിക്കൽ ആസ്ട്രോളജർ മോഹൻ കെ. വേദകുമാർ നിർവ്വഹിച്ചു. പുതിയ ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ഉദ്ഘാടനവും തൃശ്ശൂർ, മരത്താക്കരയിലുള്ള പിഎംജെ ടവറിൽ അദ്ദേഹം നടത്തി. ചടങ്ങിൽ ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട്, ഡയറക്ടർമാരായ ശ്യാം ദേവ്, സൂരജ് കെ. ബി, ബൈജു. എസ് ചുള്ളിയിൽ, സുനിൽ കുമാർ കെ, വളപ്പില കമ്മ്യൂണിക്കേഷൻ മാനേജിങ് ഡയറക്ടർ ജെയിംസ് വളപ്പില എന്നിവർ സന്നിഹിതരായിരുന്നു. ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട് എഴുതിയ ഹാലാസ്യനാദം എന്ന പുസ്തകത്തിന്റെ പ്രകാശനം ആറ്റൂർ സന്തോഷ്‌ കുമാർ നിർവഹിച്ചു.
ആഘോഷത്തിന്റെ ഭാഗമായി, അംഗപരിമിതമായ 100 പേർക്ക് കൃത്രിമ കാലുകൾ സൗജന്യമായി നൽകുകയും വയനാട് ചൂരൽമലയിൽ പ്രകൃതിക്ഷോഭത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് നിർമാണം പൂർത്തിയാക്കിയ പുതിയ ഭവനത്തിന്റെ താക്കോൽ കൈമാറ്റം നടത്തുകയും ചെയ്തു‌. തൃശൂർ നഗരത്തിൽ ആരും വിശന്നിരിക്കരുത്' എന്ന ഉദ്ദേശലക്ഷ്യത്തോടെ, പ്രതിദിനം 100 പേർക്ക് സൗജന്യ ഉച്ച ഭക്ഷണ വിതരണം നടത്തുന്ന 'അന്നസാരഥി' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
14 ജില്ലകളിലായി 27 അനാഥാലയങ്ങളിലും ഓൾഡേജ് ഹോമുകളിലും ഉച്ചഭക്ഷണ വിതരണം നടത്തുകയും അതിനാവശ്യമായ പാത്രങ്ങളുൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്‌തു. ധനലക്ഷ്‌മി ഗ്രൂപ്പിൻ്റെ പുതിയ സംരംഭമായ 'ഡി ഗ്രാന്റ്റ് ഹോട്ടൽ എന്ന സംരംഭത്തിൻ്റെ സോഫ്റ്റ് ലോഞ്ചും നടന്നു. നിക്ഷേപക സംഗമവും നടത്തി. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും നിക്ഷേപക സംഗമം നടന്നു.
വാർഷികാഘോഷ ചടങ്ങിൽ ധനലക്ഷ്മി ഗ്രൂപ്പ്‌ 10 വർഷങ്ങൾ പിന്നിടുന്നതും എൻ. സി. ഡി ലിസ്റ്റിൽ കയറുന്നതുമായ 2030ൽ ആയിരം പേരുടെ വിവാഹം നടത്തുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട് പ്രഖ്യാപനം നടത്തി.

Ads by Google
Monday 25 Aug 2025 04.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW