Sunday, March 15, 2026 Last Updated 39 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 24 Aug 2025 04.30 PM

' രാം ചരണിന്റെ അമ്മയായി അഭിനയിക്കാന്‍ ഓഫര്‍ വന്നു, പക്ഷെ ഞാന്‍ നോ പറഞ്ഞു' ; സ്വാസിക

said, no

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. മലയാളത്തിനു പുറമേ തമിഴിലും സജീവമാണ് ഇപ്പോള്‍ താരം. ഈയ്യടുത്ത് തമിഴില്‍ പുറത്തിറങ്ങിയ ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ സ്വാസികയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ മുതിര്‍ന്ന പെണ്‍കുട്ടിയുടെ അമ്മയായാണ് സ്വാസിക അഭിനയിച്ചത്.

എന്നാല്‍ തന്നെ തേടി ഇപ്പോള്‍ തുടര്‍ച്ചയായി അമ്മ വേഷങ്ങളാണ് വരുന്നതെന്നാണ് സ്വാസിക പറയുന്നത്. അതില്‍ താന്‍ ഞെട്ടിപ്പോയത് തെലുങ്ക് താരം രാം ചരണിന്റെ അമ്മ വേഷത്തില്‍ അഭിനയിക്കാനുളള ഓഫര്‍ ആണെന്നാണ് സ്വാസിക പറയുന്നത്. ആ സിനിമയോട് താന്‍ നോ പറഞ്ഞുവെന്നും സ്വാസിക പറയുന്നു.

'' തുടര്‍ച്ചയായി എനിക്ക് അമ്മ വേഷങ്ങള്‍ വരുന്നുണ്ട്. അതില്‍ ഞെട്ടിപ്പോയത് രാം ചരണിന്റെ അമ്മയായിട്ടാണ്. തെലുങ്കിലെ വലിയ സിനിമയായ പെഡ്ഡിയിലേക്കാണ് വിളിച്ചത്. ഭയങ്കര ബജറ്റിലൊരുങ്ങുന്ന സിനിമയാണ്. ഞാന്‍ നോ പറഞ്ഞു. ഞാന്‍ ചെയ്താല്‍ എങ്ങനെ വരുമെന്ന് അറിയില്ല. പക്ഷെ ഇപ്പോള്‍ എനിക്ക് രാം ചരണിന്റെ അമ്മയാകേണ്ട ആവശ്യമില്ല. അതിനാല്‍ നോ പറഞ്ഞു. ആവശ്യം വരികയാണെങ്കില്‍ നോക്കാം'' എന്നാണ് സ്വാസിക പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW