-->
' മോണിക്കാ' ഗാനത്തിന് ചുവടുവച്ച് നടി മാളവിക മേനോനും സുഹൃത്തൃക്കളും. ഡാന്‍സ് വീഡിയോ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഗായിക രേഷ്മ രാഘവേന്ദ്ര ഉള്‍പ്പെടെയുളള വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ പരിപാടിയ്ക്കായി പോയതിനിടയില്‍ എടുത്ത വീഡിയോ ആണ് വൈറലാകുന്നത്.
' നമ്മള്‍ എല്ലാവരും ഒരുമിച്ച് അടിപൊളിയാണല്ലോ' എന്ന് രേഷ്മ രാഘവേന്ദ്ര കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. അതെ എന്ന് മാളവിക മറുപടി നല്‍കിയിട്ടുമുണ്ട്. ' അടിപൊളി', ' സൂപ്പര്‍' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള കമന്റുകള്‍.
രജനികാന്ത് ചിത്രം കൂലിയ്ക്ക് വേണ്ടി അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗാനമാണ് ' മോണിക്ക'. പൂജ ഹെഗ്ഡെയും സൗബിന്‍ ഷാഹിറുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പാട്ടിലെ നടന്‍ സൗബിന്റെ ഡാന്‍സ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.