Sunday, March 15, 2026 Last Updated 33 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 24 Aug 2025 03.04 PM

അര്‍ജുന്‍ അശോകന്‍ ചിത്രം ' ചത്ത പച്ച' ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

uploads/news/2025/08/797510/chatta-pacha.gif

അർജുൻ അശോകൻ്റെ വേറിട്ട ഗുപ്പിലും, വേഷവിധാനത്തിലുമായി ചത്ത പച്ച എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നു പുറത്തുവിട്ടിരിക്കുന്നു.
അർജുൻ അശോകൻ്റെ ജന്മദിനമാണ് ആഗസ്റ്റ് ഇരുപത്തിനാല്. ആ ദിനത്തിൽ പിറന്നാൾ സമ്മാനമായിട്ടാണ് ഇന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പ്രകാശനം ചെയ്തിരിക്കുന്നത്.

നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ റസ്ലിങ് ചിത്രം കൂടിയാണ്. റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ പഞ്ചാത്തലത്തിൽ വലയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം പൂർണ്ണമായും ആയ്ഷൻ ത്രില്ലറായിട്ടാണ് അവതരണം. യുവാക്കളുടെ ഏറ്റവും വലിയ ഹരമായ റസ്ലിംഗ് പ്രേക്ഷകർക്ക് പതിയൊരു ദൃശ്യാനുഭവം കൂടി പകരുന്നതായിരിക്കും. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഈ ചിത്രം റീൽ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ രമേഷ് .എസ്. രാമക്കഷ്ണൻ, റിതേഷ് .എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത്, എന്നിവർ നിർമ്മിക്കുന്നു

മനോജ് കെ. ജയൻ, സിദ്ദിഖ്, വിശാഖ് നായർ, മുത്തുമണി പുജ മോഹൻരാജ്,തെസ്നി ഖാൻ, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സനൂപ് തൈക്കൂടത്തിൻ്റേതാണ് തിരക്കഥ. ഈ ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ബോളിവുഡ്ഡിലെ ഏറ്റവും ഹരമായ ഗങ്കർ. ഇഹ്സാൻ, ലോയ് ടീം ആണ്.

പശ്ചാത്തല സംഗീതം - മുജീബ് മജീദ്.
ഗാനങ്ങൾ - വിനായക് ശശികുമാർ.
ഛായാഗ്രഹണം -ആനന്ദ് സി.ചന്ദ്രൻ
എഡിറ്റിംഗ്-പ്രവീൺ പ്രഭാകർ.
കലാസംവിധാനം - സുനിൽ ദാസ്.
മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -മെൽവി.
ചീഫ് - അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ആരിഷ് അസ്‌ലം, ജിബിൻ ജോൺ.
പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്.
സ്റ്റിൽസ് - അർജുൻ കല്ലിംഗൽ.
ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - എസ്. ജോർജ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -പ്രസാദ് നമ്പ്യാങ്കാവ് .
പ്രൊഡക്ഷൻ മാനേജേഴ്സ്-ജോബി കിസ്റ്റി , റഫീഖ്
പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ.
വാഴൂർ ജോസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW