Sunday, March 15, 2026 Last Updated 36 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 24 Aug 2025 02.57 PM

' ചിലപ്പോഴൊക്കെ സിനിമ സ്വപ്‌നം കാണുന്നതിനും അപ്പുറം ആണ്' ; രജനികാന്തിനും ആമിര്‍ഖാനുമൊപ്പമുളള ചിത്രം പങ്കിട്ട് സൗബിന്‍ ഷാഹിര്‍

share, with
photo-www.instagram.com/soubinshahir/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൗബിന്‍ ഷാഹിര്‍. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ കൂലി എന്ന ചിത്രത്തിലൂടെ തമിഴകത്തേക്കും സൗബിന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. കൂലിയിലെ സൗബിന്റെ പ്രകടനത്തിന് മറ്റു ഭാഷകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. നെഗറ്റീവ് ഷെയ്ഡുളള ദയാല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സൗബിനെത്തുന്നത്.

ഇപ്പോഴിതാ കൂലി ലൊക്കേഷനില്‍ നിന്നുളള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സൗബിന്‍. ആമിര്‍ഖാനും രജനികാന്തിനുമൊപ്പമുളള ചിത്രമാണ് സൗബിന്‍ ആദ്യം പങ്കുവെച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ ഉപേന്ദ്രയെയും സംവിധായകന്‍ ലോകേഷ് കനകരാജിനെയും കൂടി കാണാം.

'ചിലപ്പോഴൊക്കെ സിനിമ സ്വപ്നം കാണുന്നതിനും അപ്പുറം ആണ്...'- എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി സൗബിന്‍ കുറിച്ചിരിക്കുന്നത്. കൂലി സ്വീകരിച്ച എല്ലാവരോടും നന്ദിയും പറഞ്ഞിട്ടുണ്ട് സൗബിന്‍. അതോടൊപ്പം ദയാല്‍ തനിക്ക് വളരെ സ്‌പെഷ്യലാണെന്നും കൂലി എന്നും തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണെന്നും സൗബിന്‍ കുറിച്ചു. എല്ലാവരോടും ഒരുപാട് സ്‌നേഹം എന്നും സൗബിന്‍ കുറിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW