Sunday, March 15, 2026 Last Updated 36 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 24 Aug 2025 10.10 AM

'ചില കൂടിക്കാഴ്ചകള്‍ കാലാതീതമാണ്' ; രജനികാന്തിനെ കണ്ട സന്തോഷം പങ്കുവെച്ച് സിമ്രാന്‍

simran, his
photo-www.instagram.com/simranrishibagga/

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന നടിമാരിലൊരാളാണ് സിമ്രാന്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന താരം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ്. അടുത്തിടെ സിമ്രാന്‍ അഭിനയിച്ച ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സിമ്രാന്‍. രജനികാന്തിന്റെ വീട്ടിലെത്തിയാണ് സിമ്രാന്‍ അദ്ദേഹത്തെ കണ്ടത്. ചില കൂടിക്കാഴ്ചകള്‍ കാലാതീതമാണെന്നും സൂപ്പര്‍ സ്റ്റാറിനൊപ്പം നല്ല നല്ല നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ സമന്താഷമുണ്ടെന്നും സിമ്രാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. മാത്രമല്ല കൂലിയുടെയും ടൂറിസ്റ്റ് ഫാമിലിയുടെയും വിജയം ഈ കൂടിക്കാഴ്ച സ്‌പെഷ്യലാക്കിയെന്നും സിമ്രാന്‍ കുറിച്ചിട്ടുണ്ട്.

രജനികാന്തിനോട് തനിക്ക് ഒരു സീക്രട്ട് ക്രഷ് ഉണ്ടായിരുന്നുവെന്ന് സിമ്രാന്‍ മുന്‍പൊരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. രജനികാന്ത് അഭിനയിക്കുമ്പോള്‍ സെറ്റില്‍ ആരും കാണാതെ ഒരു മൂലയില്‍ പോയി അദ്ദേഹത്തെ നോക്കിയിരിക്കുമായിരുന്നുവെന്നും താന്‍ ഇപ്പോഴും ഒരു രജനി ഫാന്‍ ആണെന്നുമാണ് സിമ്രാന്‍ അന്ന് പറഞ്ഞത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചഭിനയിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW