Wednesday, March 18, 2026 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 23 Aug 2025 04.45 PM

മെഡിക്കലിന് എത്തിച്ച പ്രതി ചാടി പോയി ; സംഭവം തൃക്കാക്കരയില്‍

uploads/news/2025/08/797363/police-jeep.gif
photo; representative image

കൊച്ചി : തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടി പോയി. തൃക്കാക്കര സ്റ്റേഷനിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിൽ മെഡിക്കലിന് എത്തിച്ച പ്രതിയാണ് ചാടിപോയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം.അസദുള്ള എന്ന പ്രതിയാണ് രക്ഷപ്പെട്ടത്.

മോഷ്ടാവ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത മോഷണക്കേസ് പ്രതിയാണ് മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ടത്. പൊലീസ് മെഡിക്കൽ പരിശോധനയ്ക്കായി പ്രതിയെ എത്തിച്ചതായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അസദുള്ള. പോലീസ് പ്രതിക്കായി ശക്തമായ അന്വേഷണം ആരംഭിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW