Saturday, March 14, 2026 Last Updated 26 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 23 Aug 2025 02.22 PM

‘ഒപ്പം ’ഹിന്ദി റീമേക്കിന് കൊച്ചിയില്‍ തുടക്കം; 18 വര്‍ഷത്തിനുശേഷം സെയ്ഫിന്റെ കൂടെ; സന്തോഷം പങ്കുവെച്ച് അക്ഷയ് കുമാര്‍

akshay-kumar-
photo-www.instagram.com/priyadarshan.official, www.instagram.com/akshaykumar/

ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും. 2008ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമായ തഷാനിലാണ് ഇരുവരും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്. ചിത്രം തിയറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇരുവരും ഒന്നിച്ച് സിനിമകൾ ചെയ്തിരുന്നില്ല. ഇപ്പോഴിതാ പ്രിയദർശൻ ചിത്രത്തിലൂടെ 17 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചെത്തിയിരിക്കുകയാണ്.

ഹായ്‌വാൻ എന്ന ചിത്രത്തിലൂടെയാണ് താരങ്ങൾ വീണ്ടുമൊന്നിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ മലയാളത്തിലൊരുക്കിയ ഒപ്പം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണിത്.മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായകനായി ഹിന്ദി പതിപ്പിൽ എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ എത്തുന്നത് അക്ഷയ് കുമാർ ആണ്. ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന വില്ലൻ വേഷമാണിത്.

"എന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റൻ, പ്രിയദർശൻ സാറിനൊപ്പം ഹായ്‌വാന്റെ ഷൂട്ടിങ് ഇന്നാരംഭിക്കുന്നു. ഏകദേശം 18 വർഷങ്ങൾക്ക് ശേഷം സെയ്ഫിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. നമുക്ക് ഹായ്‌വാൻ തുടങ്ങാം"- എന്നാണ് രസകരമായ വി‍ഡിയോയ്ക്കൊപ്പം അക്ഷയ് കുമാർ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്.

കൊച്ചിയിലാണ് സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിച്ചത്. ഊട്ടി, മുംബൈ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷൻസ്.മലയാളത്തിലെ കഥയുടെ അതേ പകർപ്പായല്ല, ഒപ്പം ഹിന്ദിയിലെത്തുന്നത്. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടായേക്കും. നെടുമുടി വേണു ചെയ്ത വേഷം ചെയ്യുന്നത് ബൊമൻ ഇറാനിയാണ്. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദിവാകർ മണിയാണ് ഛായാഗ്രഹണം.

Ads by Google
Saturday 23 Aug 2025 02.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW