Friday, March 13, 2026 Last Updated 39 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 22 Aug 2025 03.26 PM

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; ഇന്ന് വില താഴോട്ട് തന്നെ

uploads/news/2025/08/797160/00.gif
photo; representative image

തിരുവനന്തപുരം : ഇന്ന് വീണ്ടും വില താഴുകയായിരുന്നു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,720 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 9215 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

2 ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഇന്ന് പവന് 120 രൂപ കുറഞ്ഞു. ഇന്നലെ 200 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 73720 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80,000 രൂപ നൽകേണ്ടി വരും.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9215 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7565 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5890 ആണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 122 രൂപയാണ്.

Ads by Google
Ads by Google
TRENDING NOW