Saturday, March 14, 2026 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 22 Aug 2025 11.37 AM

സഹോദരി ഷഹീനും അമ്മ സോണിയ്ക്കും ഹഷീന്റെ ബോയ്ഫ്രണ്ട് ഇഷാന്‍ മെഹ്‌റയ്ക്കുമൊപ്പം അവധി ആഘോഷിച്ച് ആലിയ

alia-bhatt
photo-www.instagram.com/shaheenb/

തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് ഇടവേളയെടുത്ത് സഹോദരി ഷഹീന്‍ ഭട്ടിനും അമ്മ സോണി റസ്ദനുമൊത്ത് അവധിക്കാലം ആഘോഷിക്കുകയാണ് ആലിയ ഭട്ട്. അവധിക്കാല ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഷഹീന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഐലന്റ് ഇന്റര്‍ലൂഡ് എന്നാണ് ചിത്രങ്ങള്‍ ഷഹീന്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

വെളളത്തില്‍ വിശ്രമിക്കുന്നതും, കടത്തീരത്ത് ആസ്വദിക്കുന്നതും, സൂര്യപ്രകാശം ആസ്വദിക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്. മനോഹരമായ ബീച്ച് ഡെസ്റ്റിനേഷന്റെ നിരവധി ചിത്രങ്ങളാണ് അവര്‍ ലൊക്കേഷന്‍ വെളിപ്പെടുത്താതെ പങ്കുവെച്ചത്.

ഒരു ചിത്രത്തില്‍ സഹോദരി ആലിയയ്ക്കും അമ്മ സോണിയ്ക്കുമൊപ്പം ഷഹീന്റെ കാമുകനും ഫിറ്റ്‌നസ് പരിശീലകനുമായ ഇഷാന്‍ മെഹ്‌റയെയും കാണാം. ചിത്രത്തില്‍ നീലയും വെളളയും നറിഞ്ഞ മാക്‌സി ഡ്രസ്സായിരുന്നു ആലിയയുടെ വേഷം. കൂടാതെ ആലിയ ഇഷാനൊപ്പം ആലിയ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയും ഷഹീന്‍ പങ്കുവെച്ചിട്ടുണ്ട്. നിരവവധിപ്പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായെത്തുന്നത്.

അതേസമയം ജിഗ്രയിലാണ് ആലിയ ഭട്ട് അവസാനമായി പ്രത്യക്ഷപ്പെട്ടത്. ആല്‍ഫയാണ് താരത്തിന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW