-->
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ നിലപാട് മാറ്റി സംവിധായിക ഐഷ സുല്‍ത്താന. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം കൂടി രാജിവയ്ക്കണമെന്ന് ഐഷ വ്യക്തമാക്കി.
'' ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി രാഹുല്‍ മാങ്കൂട്ടം ആ എംഎല്‍എ സ്ഥാനം കൂടി രാജി വയ്ക്കണമെന്നതാണ് എന്റെ അഭിപ്രായം... എന്നിട്ട് വീട്ടില്‍ ഇരിക്കുക. കാരണം കേരളം ഇന്ന് ചര്‍ച്ച ചെയ്യുന്നത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ മാത്രമാണ്... അത് കാരണം ഈ രാജ്യത്തെ ബാധക്കുന്ന വലിയ വലിയ പ്രശ്‌നങ്ങള്‍ മുങ്ങി പോയികൊണ്ടിരിക്കുന്നു.
നിങ്ങളുടെ പേര് എടുത്തു പറഞ്ഞു, നിങ്ങള്‍ അവരോട് ആവശ്യപ്പെട്ട കാര്യങ്ങളൊക്കെ എണ്ണി എണ്ണി പറയുന്ന അവന്തികയുടെ വീഡിയോ ഞാന്‍ ഇതിന്റെ ഒപ്പം ഷെയര്‍ ചെയ്യുന്നു... ഈ വീഡിയോയില്‍ അവന്തിക ക്രിസ്റ്റല്‍ ക്ലിയര്‍ ക്ലാരിറ്റിയോടെയാണ് കാര്യങ്ങള്‍ പറയുന്നത്... ഇത് കേട്ടിട്ടെങ്കിലും താങ്കള്‍ ആ എംഎല്‍എ സ്ഥാനം രാജി വയ്ക്കുക''. - ഐഷയുടെ വാക്കുകള്‍.
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പേര് പറയാതെ ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജിനെ പരിഹസിച്ച് ഐഷ രംഗത്തുവന്നിരുന്നു. ഇത്രയും സന്തോഷത്തോടെ ഒരാളെപ്പറ്റി പരാതി പറയുന്ന യുവനടിയെ കാണുന്നത് ആദ്യമാണെന്നായിരുന്നു ഐഷയുടെ പ്രതികരണം.