Saturday, March 14, 2026 Last Updated 57 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 22 Aug 2025 11.24 AM

‘ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചു; വിവാഹാഭ്യര്‍ഥന നടത്തി, പിന്നീട് പിന്മാറി’ ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി കൂടി

uploads/news/2025/08/797130/rahul-mankoottathil.jpg

ലൈംഗിക ഉദ്ദേശത്തോടെ പലതവണ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചുവെന്ന് വെളിപ്പെടുത്തി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്. ഇന്നലെ അശ്‌ളീലസന്ദേശം അയച്ചതായി മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയതിന് പിന്നാലെ ഗര്‍ഭഛിദ്രം നടത്തിയെന്ന രണ്ടാമത്തെ പെണ്‍കുട്ടിയും പരാതിയുമായി എത്തിയതിന് പിന്നാലെയാണ് മൂന്നാമത്തെയാളും രംഗത്ത് വന്നത്.

ആദ്യം വിവാഹാഭ്യര്‍ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറിയെന്നും സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ആയിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടിയെന്ന് യുവതി ട്വന്റിഫോറിനോട് പറഞ്ഞു. പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ 'ഐഡോണ്ട് കെയര്‍...ഹൂ കേയേഴ്‌സ്' എന്നായിരുന്നു മറുപടിയെന്നും യുവതി വെളിപ്പെടുത്തി. ജനപ്രതിനിധിയാകുന്നതിന് മുന്‍പാണ് ദുരനുഭവം നേരിട്ടത് എന്നും യുവതി പറഞ്ഞു. രാഹുലിന് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പരാതിയുമായി താനാരെയും സമീപിച്ചിട്ടില്ലെന്നും പറഞ്ഞു.

ഇരകള്‍ ഏറെയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് വെളിപ്പെടുത്താന്‍ തീരുമാനിച്ചത്. എല്ലാ കാലത്തും എല്ലാം മൂടിവെക്കാന്‍ കഴിയില്ല. സത്യം പുറത്ത് വരും. രാഹുലില്‍ നിന്ന് ദുരനുഭവം നേരിട്ട മറ്റാളുകളെയും അറിയാം യുവതി പറഞ്ഞു. രണ്ടുമാസം മുന്‍പ് വരെ രാഹുല്‍ മെസേജ് അയച്ചുവെന്നും വിവാഹം കഴിഞ്ഞാലും ബന്ധം തുടരണമെന്ന് യുവനേതാവ് പറഞ്ഞതായും യുവതി പറയുന്നു. ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി പെണ്‍കുട്ടി പറയുന്നു.

2023 ലാണ് ആദ്യം മെസേജ് അയക്കുന്നത്. ആദ്യം ഇന്‍സ്റ്റഗ്രാം വഴി മെസേജ് അയച്ചു. പിന്നീട് നമ്പര്‍വാങ്ങി ടെലഗ്രാമിലൂടെ മെസേജ് അയക്കാന്‍ തുടങ്ങി. ടൈമര്‍ സെറ്റ് ചെയ്തായിരുന്നു മെസേജ് അയച്ചിരുന്നത്. എല്ലാ ദിവസവും മെസേജ് ചെയ്യുമായിരുന്നു. ആദ്യം മുതലേ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞാണ് തുടങ്ങിയത്. താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു.

പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ പലതവണ സംസാരിച്ചു. അശ്ലീല സന്ദേശങ്ങള്‍ അയച്ചു. വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് രാഹുല്‍ യുവതിയോട് പറഞ്ഞുവെന്നും അവര്‍ വെളിപ്പെടുത്തി. പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ 'ഐഡോണ്ട് കെയര്‍...ഹൂ കേയേഴ്‌സ് ' എന്നായിരുന്നു മറുപടി. രാഹുല്‍മാങ്കൂട്ടത്തിനെതിരേ ഇന്നലെ രണ്ടുപേര്‍ രംഗത്ത് വന്നിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW