Sunday, March 15, 2026 Last Updated 19 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 22 Aug 2025 10.57 AM

കെ.എസ്.ആര്‍.ടി.സിയില്‍ ഡബിള്‍ ബെല്ലടിച്ച് ലാലേട്ടന്‍; പണ്ട് ഇതില്‍ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്, ബസ് കാണുമ്പോള്‍ത്തന്നെ കോളജ് കാലം ഓര്‍മ്മ വരുമെന്നും താരം

കേരളത്തിന്റെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കെ.എസ്.ആര്‍.ടി.സിയുടെ പുരോഗതിയ്ക്കായി ഒരുപാട് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോഴിതാ പുതിയ ബസുകളുടെ ഫ്ലാഗ്ഓഫിനു മുന്നോടിയായി ഗതാഗത വകുപ്പ് സംഘടിപ്പിച്ച ഓർമ എക്സ്പ്രസിന്റെ ഭാഗമാകാന്‍ എത്തിയ മോഹന്‍ലാലിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
Mohanlal, Kerala's Transport Minister K.B. Ganesh Kumar , Mohanlal in KSRTC
Mohanlal shares memories with KSRTC bus (Image Source: Youtube)

കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് ആളുകൾ കെ.എസ്.ആര്‍.ടി.സിയിൽ കയറിപോകുമെന്നും അഴിമതി തൊടാൻ പറ്റാത്ത സംവിധാനമാക്കി കെ.എസ്.ആര്‍.ടി.സിയെ മാറ്റുമെന്നും മന്ത്രി പറഞ്ഞിരുന്നു. 36 പേര്‍ക്ക് ഇരുന്നും,18 പേര്‍ക്ക് കിടന്നും യാത്ര ചെയ്യാവുന്ന മോഡലടക്കം പുതിയ ബസുകൾ 20 ദിവസത്തിനകം സർവീസ് നടത്തുമെന്ന് മന്ത്രി ഗണേഷ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ കെഎസ്‌ആര്‍ടിസിയുടെ ഏറ്റവും പുതിയ വോള്‍വോ ബസുകള്‍ കാണാനെത്തിയ മോഹന്‍ലാലിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഫ്ലാഗ്ഓഫിന് മുന്നോടിയായി ഗതാഗത വകുപ്പ് സംഘടിപ്പിച്ച ഓർമ എക്സ്പ്രസിന്റെ ഭാഗമാകാനാണ് ​​മോഹന്‍ലാല്‍ എത്തിയത്. വർഷങ്ങള്‍ക്കുശേഷം കെഎസ്‌ആർടിസി ബസ്സില്‍ കയറിയ മോഹന്‍ലാല്‍ ഡബിള്‍ബെല്ല് അടിച്ചും കോളേജ് കാലത്തെ ട്രാൻസ്‌പോർട്ട് ബസ് യാത്രയുടെ ഓർമകള്‍ പങ്കിടുകയും ചെയ്തു.
‘‘മുന്‍പ് കെഎസ്‌ആര്‍ടിസിയില്‍ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. അന്ന് ഇത്തരം ബസുകളൊന്നും ഇല്ല. ട്രാന്‍സ്‌പോർട്ട് എന്ന് പറയുന്നത് ഗംഭീരമായിട്ട് മാറുകയാണ്. കംഫര്‍ട്ടബിള്‍ ആയ ഒരു ട്രാന്‍സ്പോര്‍ട്ടിംഗ് സിസ്റ്റം കൊണ്ടുവരാന്‍ ഗണേഷ് കുമാറിന് സാധിച്ചെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ സ്നേഹിതനും കുടുബ സുഹൃത്തും ആയതുകൊണ്ട് പറയുകയല്ല. അദ്ദേഹം കെഎസ്‌ആര്‍ടിസിക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്...’’ മോഹൻലാല്‍ പറഞ്ഞു. ബസില്‍ കയറിയപ്പോള്‍ പഴയ കോളേജ് കാലം ഓര്‍മ്മ വന്നോ എന്ന ചോദ്യത്തിന് അത് ബസ് കാണുമ്പോള്‍ത്തന്നെ ഓര്‍മ്മ വരുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. കോര്‍പറേഷന്റെ പുതിയ വോള്‍വോ ബസില്‍ മോഹന്‍ലാല്‍ യാത്ര ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും സുരക്ഷാകാരണങ്ങളാല്‍ അത് ഉണ്ടാവില്ല.
കെഎസ്‌ആര്‍ടിസിയുടെ ഏറ്റവും പുതിയ വോള്‍വോ ബസുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കാനിരിക്കുന്നത്. കെഎസ്‌ആര്‍ടിസിയുടെ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫിന്റെ ഭാഗമായി ഓര്‍മ്മ എക്സ്പ്രസ് എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംവിധായകൻ പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ ഗണേശ് കുമാറിനൊപ്പം കെഎസ്‌ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസില്‍ സഞ്ചരിച്ച്‌ പഴയ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു.

Ads by Google
Friday 22 Aug 2025 10.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW