Sunday, March 15, 2026 Last Updated 46 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 21 Aug 2025 04.49 PM

' ഹൃദയത്തില്‍ പ്രണവിന്റെ നായികയായി ഞാന്‍ ചേരുന്നില്ല എന്നവര്‍ പറഞ്ഞു' ; വിമര്‍ശനങ്ങളെ കുറിച്ച് ദര്‍ശന രാജേന്ദ്രന്‍

actress, she

ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചതിന് ശേഷം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നെന്ന് വെളിപ്പെടുത്തി നടി ദര്‍ശന രാജേന്ദ്രന്‍. അനുപമ പരമേശ്വരനോടൊപ്പം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു താരം.

വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും തന്റെ പ്രകടനത്തെക്കാള്‍ തന്റെ രൂപഭാവത്തിനാണ് പ്രാധാന്യം നല്‍കിയത്. പ്രണവ് മോഹന്‍ലാലിന്റെ നായികയാകേണ്ടിയിരുന്നില്ല എന്ന് ചിലര്‍ പറഞ്ഞു എന്നും ദര്‍ശന പറഞ്ഞു. 'ഹൃദയം' എന്ന സിനിമ വന്നപ്പോള്‍ ആളുകള്‍ സൗന്ദര്യ നിലവാരത്തെ ചോദ്യം ചെയ്യുകയും പ്രണവിന്റെ നായികയായി ഞാന്‍ ചേരുന്നില്ലെന്ന് പറയുകയും ചെയ്തപ്പോള്‍ എനിക്ക് അത് രസകരമായി തോന്നി' നടി പറഞ്ഞു. ചിത്രം ഹിറ്റായിരുനെങ്കിലും തന്റെ കാസ്റ്റിംഗിനെ ചുറ്റിപ്പറ്റിയുള്ള നെഗറ്റീവ് വശങ്ങള്‍ ആദ്യം അവഗണിക്കാന്‍ പ്രയാസമായിരുന്നുവെന്ന് നടി സമ്മതിച്ചു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2022ല്‍ റിലീസ് ചെയ്ത ചിത്രമാണ് ' ഹൃദയം'. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. അതേസമയം, അനുപമ പരമേശ്വരന്‍ നായികയായി എത്തുന്ന ' പരദ' എന്ന ചിത്രത്തിലാണ് ദര്‍ശന രാജേന്ദ്രന്‍ അടുത്തതായി അഭിനയിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW