-->
യുവ നായികമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടാന്‍ താരത്തിന് സാധിച്ചു. ഇപ്പോള്‍ അനുസിത്താരയ്ക്ക് പിറന്നാള്‍ ആശംസിച്ച് എത്തിയിരിക്കുകയാണ് ഭര്‍ത്താവ് വിഷ്ണു പ്രസാദ്. 2015ലായിരുന്നു ഇവരുടെ വിവാഹം.
'എന്റെ ജീവിതത്തിലെ പ്രണയത്തിനു പിറന്നാള്‍ ആശംസകള്‍' എന്നാണ് അനു സിത്താരയുടെ ചിത്രത്തിനൊപ്പം വിഷ്ണു പ്രസാദ് കുറിച്ചത്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെയായി അനു സിത്താരയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്.
2013-ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെളളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ ' ഒരു ഇന്ത്യന്‍ പ്രണയകഥ' യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിച്ചു. അനാര്‍ക്കലി, രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍, ഫുക്രി, മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി.