Saturday, March 14, 2026 Last Updated 55 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 11.00 AM

30 ദിവസം ജയിലില്‍ കിടന്നാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്‍ ; ചവറ്റുകുട്ടയിലേക്ക് പോകാനുള്ള ബില്ലെന്ന് വേണുഗോപാല്‍

uploads/news/2025/08/796847/kc-venugopal-600-360.gif

ന്യൂഡല്‍ഹി: ഏതെങ്കിലും കേസില്‍ 30 ദിവസം കസ്റ്റഡിയില്‍ ജയിലില്‍ കിടക്കുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്‍ ചവറ്റുകുട്ടയിലേക്ക് പോകുന്ന ബില്ലെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷത്തെ സഖ്യകക്ഷികളെ വിരട്ടാനുള്ള ബില്ലാണ് ഇതെന്നും ഇത് പാസ്സാകാത്ത ബില്ലാണെന്നും കോണ്‍ഗ്രസ് നേതാവും ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍ പറഞ്ഞു. ചവറ്റുകൊട്ടയില്‍ പോകുന്ന ബില്ലെന്നും പരിഹസിച്ചു.

കേന്ദ്രസര്‍ക്കാരിന് കീഴില്‍ ഇ.ഡി. വിചാരിച്ചാല്‍ ആരേയും 30 ദിവസം ജയിലില്‍ ഇടാനാകുമെന്നിരിക്കെ പ്രതിപക്ഷ സംസ്ഥാനങ്ങളെ ടാര്‍ജറ്റ് ചെയ്താണ് ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും അറസ്റ്റിന്റെ പരിധിയില്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി ഏത് ഏജന്‍സി അറസ്റ്റ് ചെയ്യുമെന്നും ചോദിച്ചു. ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാരെ ജയിലിലാക്കാനുള്ള ബില്‍ പ്രതിപക്ഷം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും ജനാധിപത്യവിരുദ്ധ ബില്ലാണെന്നും പറഞ്ഞു.

മന്ത്രിമാരെ കേന്ദ്ര ഏജന്‍സികളെ കൊണ്ടു പിടിപ്പിക്കുകയും 30 ലധികം ദിവസങ്ങള്‍ ജയിലില്‍ കിടത്താനും കേന്ദ്രം വിചാരിച്ചാല്‍ നടപ്പാകുന്ന കാര്യങ്ങളാണ്. നിലവിലുള്ള ക്യാബിറ്റ് മന്ത്രിമാരും സഹമന്ത്രിമാരും അനേകം കേസുകളില്‍ പെട്ടവരാണ്. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വോട്ടുമോഷണ ആരോപണം ഇന്ത്യയില്‍ ഉടനീളം വലിയ ചര്‍ച്ചയായിരിക്കുകയാണ്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ പുതിയ ബില്ലുമായി എത്തിയിരിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു.

പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ബാധകമാകുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ എത്തും. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. പ്രധാന മന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. അതേസമയം ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്ത് തിരികെ വരുന്നതില്‍ തടസമില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW