Friday, March 13, 2026 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 09.50 AM

അതീവ ദു:ഖിതനാണ്, അദ്ദേഹം നല്ലൊരു മനുഷ്യനും സഹപ്രവര്‍ത്തകനുമായിരുന്നു; അച്യുത് പോട്ദാറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് ആമിര്‍ ഖാന്‍

aamir-khan

ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലെ സഹതാരം അച്യുത് പോട്ദാറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് ആമിര്‍ ഖാന്‍. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അച്യുത് പോട്ദാര്‍ തിങ്കളാഴ്ചയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് സിനിമയിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

അച്യുത് ജിയുടെ വിയോഗ വാര്‍ത്ത കേട്ടതില്‍ ഞാന്‍ അതീവ ദു:ഖിതനാണ്. അദ്ദേഹം ഒരു മികച്ച നടനും നല്ല മനുഷ്യനും, ഒരു നല്ല സഹപ്രവര്‍ത്തകനുമായിരുന്നു. അച്യുത് ജി, വീ വില്‍ മിസ് യൂ, അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം. ആമിര്‍ ഖാന്റെ നിര്‍മ്മാണ കമ്പനിയായ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് എക്‌സില്‍ അനുശോചനക്കുറിപ്പ് പങ്കുവെച്ചു.

ത്രീ ഇഡിയറ്റ്‌സ് എന്ന ആമിര്‍ ചിത്രത്തില്‍ ദേഷ്യക്കാരനായ പ്രൊഫസറുടെ വേഷം കൈകാര്യം ചെയ്തത് അച്യുത് പോട്ദാര്‍ ആയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW