-->
മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി ആരോഗ്യവാനായി തിരികെയെത്തുന്നു എന്ന വാര്‍ത്തയുടെ ആഹ്ലാദത്തിലാണ് മലയാളികള്‍. സാമൂഹ്യ-രാഷ്ട്രീയ-സിനിമാ രംഗത്ത് നിന്നുളള നിരവധി പേരാണ് സന്തോഷം പങ്കുവെച്ച് എത്തുന്നത്.
മമ്മൂട്ടിയുടെ ' പുഴു' ചിത്രത്തിന്റെ സംവിധായിക രത്തീന പി ടിയും തന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ' ഡബിള്‍ ഓകെ' എന്ന തലക്കെട്ടോടെ മമ്മൂട്ടിയുമൊത്തുളള ഒരു ചിത്രം രത്തീന പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ച് നാളായി പൊതുവേദികളില്‍ നിന്നും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു മമ്മൂട്ടി. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ട് മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജും മമ്മൂട്ടി ആരോഗ്യനില വീണ്ടെടുത്തിരിക്കുന്നുവെന്ന വിവരം നിര്‍മാതാവ് ആന്റോ ജോസഫും പങ്കുവെച്ചിരുന്നു.