Sunday, March 15, 2026 Last Updated 55 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 07.50 AM

‘അവസാനത്തെ ടെസ്റ്റും പാസ്സായട...’യെന്ന് മമ്മൂട്ടി; ങ്ങള് പാസ്സാവുംന്ന് നേരത്തെ അറിയാമെന്ന് വി.കെ.ശ്രീരാമന്‍; വൈകാരിക കുറിപ്പ് പങ്കിട്ട് താരം

മലയാളികളും സിനിമാലോകവും മമ്മൂട്ടി സുഖം പ്രാപിച്ച് ആരോഗ്യവാനായി മടങ്ങിയെത്തിയ സന്തോഷത്തിലാണ്. ഇപ്പോഴിതാ ആ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമന്‍.
Mammootty, V K Sreeraman
VK Sreeraman about Mammootty (Image Source: Facebook)

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി ആരോഗ്യവാനായി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നതിലുള്ള സന്തോഷത്തിലാണ് ആരാധകരും സഹപ്രവര്‍ത്തകരും സിനിമാലോകവും. കഴിഞ്ഞ രാവിലെ നിര്‍മാതാവ് ആന്റോ ജോസഫാണ് താരം ആരോഗ്യവാനാണെന്നും അവസാനം ചെയ്ത ടെസ്റ്റുകളിലെ ഫലം നെഗറ്റീവാണെന്നും ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അതിനു പിന്നാലെ മമ്മൂട്ടി സുഖം പ്രാപിച്ചതില്‍ മോഹന്‍ലാലടക്കം എല്ലാവരും ഈ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാനും തുടങ്ങി.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ വളരെ രസകരമായ ഒരു പോസ്റ്റിലൂടെ ഈ സന്തോഷം പങ്കിടുകയാണ് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍.
താന്‍ രോഗമുക്തനായ വിവരം മമ്മൂട്ടി ഫോണ്‍ ചെയ്ത് പറഞ്ഞ കാര്യമാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. താന്‍ ഓട്ടോയില്‍ സഞ്ചരിക്കുന്ന സമയത്ത് മമ്മൂട്ടിയുടെ ഫോണ്‍ കോള്‍ വന്നതെന്നും അവസാന ടെസ്റ്റും പാസായെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ ങള് പാസാവുമെന്ന് നേരത്തെ അറിയാമായിരുന്നു എന്നാണ് താന്‍ പറഞ്ഞതെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വി കെ ശ്രീരാമന്‍ കുറിച്ചു.
‘‘നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?
‘ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല്. ഇതിന്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല.’
‘കാറോ ?
‘ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻ് സ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ്, അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു. അപ്പ അവൻ പോയി..’
‘ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്... നീ’
‘എന്തിനാ?’
‘അവസാനത്തെ ടെസ്റ്റും പാസ്സായട...’
‘ദാപ്പോവല്യേ കാര്യം ? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു....’
‘നീയ്യാര് പടച്ചോനോ?...’
‘ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ....’
‘എന്താ മിണ്ടാത്ത്. ?...’
‘ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ....’
യാ ഫത്താഹ്
സർവ്വ ശക്തനായ തമ്പുരാനേ
കാത്തു കൊള്ളണേ....’’ എന്നാണ് ശ്രീരാമന്‍ കുറിച്ചിരിക്കുന്നത്. ഒപ്പം മമ്മൂട്ടി ഫോണ്‍ വിളിച്ചപ്പോള്‍ ഓട്ടോയിലിരുന്ന് എടുത്ത തന്റെ ചിത്രവും വി കെ ശ്രീരാമന്‍ പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Wednesday 20 Aug 2025 07.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW