-->
കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്. പരാതിക്കാരി ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബില്‍ഡിംഗ് സെന്ററില്‍ കയറി മോഷണം നടത്തിയെന്നാണ് കേസ്. പാലാരിവട്ടം പോലീസാണ് കേസ് എടുത്തത്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികള്‍ നശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. രാത്രിയില്‍ ബോഡി ബില്‍ഡിംഗ് സെന്ററില്‍ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് പരാതി.
നേരത്തെ യുവതി ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കിയിരുന്നു. കേസില്‍ ഇയാള്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. പിന്നാലെയാണ് മോഷണം നടത്തിയെന്ന പരാതിയും വന്നിരിക്കുന്നത്. മുമ്പ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തിരുന്നു.