-->
മലയാളക്കരയുടെ പുതുവര്‍ഷ പുലരിയില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് സമ്മാനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ' ചിങ്ങം ഒന്നിന് ലാലേട്ടന്' എന്ന അടിക്കുറിപ്പോടെ ഉപഹാരം നല്‍കുന്ന ഫോട്ടോ മന്ത്രി റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. ' ഇഷ്ടമാണ് രണ്ട് പേരെയും ഏറെ ഇഷ്ടം, ആശംസകള്‍ സഖാവേ, ലാലേട്ടാ, പുതുവത്സരാശംസകള്‍, ഗ്രേറ്റ്, ഏറെയിഷ്ടം ' തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. കമന്റുകള്‍ക്ക് മന്ത്രി മറുപടി നല്‍കുന്നുമുണ്ട്.