-->
തൃപ്പൂണിത്തുറ: സിനിമ നടന്‍ മണികണ്ഠന്‍ ആചാരിയുടെ അമ്മ എരൂര്‍ അയ്യമ്പിളളിക്കാവ് റോഡില്‍ മുല്ലക്കല്‍ വീട്ടില്‍ സുന്ദരി അമ്മാള്‍ ( 70) അന്തരിച്ചു. പരേതനായ രാജന്‍ ആചാരിയാണ് ഭര്‍ത്താവ്. സഗസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് തൃപ്പൂണിത്തുറ മുനിസിപ്പല്‍ ശ്മശാനത്തില്‍ നടക്കും. മറ്റു മക്കള്‍: മുരുകദാസ്, ഗണേശന്‍, ശിവദാസ്. മരുമക്കള്‍: ജയന്തി മുരുകദാസ്, അഞ്ജലി മണികണ്ഠന്‍.
അമ്മ മരണപ്പെട്ട വിവരം നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ' എന്റെ അമ്മ ( സുന്ദരി അമ്മ) നിര്യാതയായി. സംസ്‌കാരം നാളെ. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം' എന്നാണ് അമ്മയുടെ ചിത്രത്തിനൊപ്പം മണികണ്ഠന്‍ കുറിച്ചത്.