Wednesday, March 11, 2026 Last Updated 11 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 18 Aug 2025 09.02 AM

ചിങ്ങം ഒന്നിന് സ്വപ്നസാക്ഷാത്കാരമായ സു​‍കീ​‍ന്ദ്രം പൂജ എന്ന ഫ്ലാറ്റില്‍ താമസം തുടങ്ങിയ സന്തോഷം പങ്കിട്ട് വിനോദ് കോവൂര്‍; കൊച്ചിയിലെ കൊച്ചു സ്വര്‍ഗ്ഗമെന്ന് കുറിച്ച് താരം

മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകപ്രീതി നേടിയ താരമാണ് വിനോദ് കോവൂര്‍. ഇപ്പോഴിതാ താന്‍ കൊച്ചിയില്‍ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയ സന്തോഷം പങ്കിടുകയാണ് താരം.
uploads/news/2025/08/796506/Untitled-3.jpg
Vinod Kovoor new flat in kochi (Image Source: Instagram)

വേദികളിലൂടെ കൈയടി നേടി പിന്നീട് സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് വിനോദ് കോവൂര്‍. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ വിനോദ് ചെയ്ത പല കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിലിടം നേടിയതാണ്. മിനിസ്‌ക്രീനിൽ പൊട്ടിച്ചിരികൾ തീർക്കുന്ന താരം 2003ല്‍ മഴനൂല്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ബിഗ് സ്ക്രീനില്‍ സീരിയസ് കഥാപാത്രങ്ങളുള്‍പ്പടെ ചെയ്ത് കൈയടി നേടിയിട്ടുണ്ട് താരം. സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കിടുകയാണ് വിനോദ്. കോഴിക്കോട് സ്വദേശിയായ വിനോദ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കൊച്ചിയില്‍ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങിയ സന്തോഷമാണ് പങ്കിട്ടിരിക്കുന്നത്. ചിങ്ങം ഒന്ന് ഐശ്വര്യമായി പുതിയ വീടിന്റെ ഗൃഹപ്രവേശം നടത്തിയ സന്തോഷമാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിനോദ് പങ്കിട്ടത്. ‘‘ഞങ്ങളുടെ ഒരു കൊച്ചു സ്വപ്നം ഇന്ന് ചിങ്ങം ഒന്നിന് സഫലമാവുകയാണ്...കൊച്ചിയിൽ സ്വന്തമായ് ഒരു പാർപ്പിടം. കൊച്ചു സ്വർഗ്ഗം എന്ന് പേരിട്ടിരിക്കുന്ന ഫ്ലാറ്റ് കൊച്ചിയുടെ ഹൃദയഭാഗത്ത് തന്നെയാണ് എറണാംകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു 500 മീറ്റർ അകലെ....സുകീന്ദ്രം പൂജ എന്ന് പേരിട്ടിരിക്കുന്ന ഫ്ലാറ്റിൽ Bl ൽ ഇന്ന് പാല് കാച്ചി താമസം ആരംഭിക്കുകയാണ്...പ്രാർഥന ഉണ്ടാകണം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വിനോദ് സന്തോഷം പങ്കിട്ടിരിക്കുന്നത്.
എം80യില്‍ മീൻ വിറ്റ് നടക്കുന്ന മൂസ എന്ന കഥാപാത്രം വിനോദ് കോവൂരിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയില്‍ ഏറെ പ്രിയങ്കരനാക്കിയിരുന്നു. പിന്നീട് മറിമായം എന്ന കോമഡി ഷോയും വിനോദിന് വലിയ സ്വീകാര്യത നല്‍കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW