Friday, March 13, 2026 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 17 Aug 2025 04.23 PM

നിങ്ങളുടെ സ്‌നേഹമാണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം; ആരാധകരുടെ മനസ് കീഴടക്കി ജാന്‍വിയുടെ സാരി ലുക്ക് ; ചിത്രങ്ങള്‍

janhvi-kapoor
photo-www.instagram.com/janhvikapoor/

അമ്മ ശ്രീദേവിയേ പോലെ സാരി ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ജാൻവിയും.സിനിമ പ്രമോഷനുകളിൽ ജാൻവിയുടെ സാരി ഏറെ ശ്രദ്ധേയമാകാറുണ്ട്.
കഴിഞ്ഞ ദിവസത്തെ ക്രോഷെ സാരി ആരാധരെ അമ്പരപ്പിച്ചിരുന്നു.

ഇപ്പോഴിതാ ഫ്ലോറൽ ലുക്കിലുള്ള തൻ്റെ ചിത്രങ്ങളാണ് താരം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്."നിങ്ങളുടെയെല്ലാം സ്നേഹം കാണുമ്പോൾ സൗന്ദര്യം കൂടുതൽ പൂത്തുലയുന്നു." എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

അതേസമയം ജാൻവി കപൂർ, സിദ്ധാർഥ് മൽഹോത്ര എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പരം സുന്ദരിയാണ് ജാന്‍വിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തുഷാര്‍ ജലോട്ടയാണ്. കേരളത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. നിരവധി മലയാളികളും അഭിനയിക്കുന്ന സിനിമയില്‍ ജാന്‍വിയുടെ കഥാപാത്രം മലയാളിയാണ്. ഓഗസ്റ്റ് 29 നാണ് സിനിമയുടെ റിലീസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW