Monday, March 16, 2026 Last Updated 9 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 16 Aug 2025 01.36 PM

' വനിതകളുടെ ഈ മുന്നേറ്റം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നത്' ; ' അമ്മ' തിരഞ്ഞെടുപ്പില്‍ മന്ത്രി വി ശിവന്‍കുട്ടി

big, society

താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ വളരെ സന്തോഷമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വനിതകളുടെ ഈ മുന്നേറ്റം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നത്. ഈ വിജയം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് വലിയൊരു ഊര്‍ജ്ജം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അസ്സോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (അമ്മ) എന്ന സംഘടനയുടെ തലപ്പത്തേക്ക് വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ വളരെ സന്തോഷം. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്ക് വനിതകള്‍ എത്തുന്നത്.പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോനും, ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും അഭിനന്ദനങ്ങള്‍.

അതുപോലെ, ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അന്‍സിബ ഹസനും, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി പ്രിയക്കും എന്റെ ആശംസകള്‍.വനിതകളുടെ ഈ മുന്നേറ്റം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നത്. ഈ വിജയം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് വലിയൊരു ഊര്‍ജ്ജം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.ഇത് കേരളത്തിലെ തൊഴില്‍ മേഖലയില്‍ സ്ത്രീ ശാക്തീകരണം എത്രത്തോളം മുന്നോട്ട് പോയിരിക്കുന്നു എന്നതിന്റെ ഒരു സൂചനയാണ്. സംസ്ഥാനത്തെ തൊഴില്‍ മന്ത്രി എന്ന നിലയില്‍, ഈ നേട്ടത്തില്‍ എനിക്ക് അഭിമാനമുണ്ട്.തിരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും എന്റെ ഹൃദയപൂര്‍വ്വമായ ആശംസകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW